മധ്യപ്രദേശിലെ ചിന്ദ്വാരയിൽ വിവാഹവീട്ടിൽ ട്രാൻസ്ജെൻഡർമാരെന്ന വ്യാജേനയെത്തി പണം തട്ടാൻ ശ്രമിച്ച യുവാക്കളെ നാട്ടുകാർ കൈയോടെ പിടികൂടി മർദ്ദിച്ചു.
വൻതുക ആവശ്യപ്പെട്ട ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഗ്രാമീണർ യഥാർഥ ട്രാൻസ്ജെൻഡർ കൂട്ടായ്മയെ വിവരമറിയിക്കുകയായിരുന്നു.
അവർ എത്തി നടത്തിയ പരിശോധനയിലാണ് യുവാക്കളുടെ വേഷപ്പകർച്ച പൊളിഞ്ഞത്. വഞ്ചിക്കപ്പെട്ട രോഷത്തിൽ കല്യാണവീട്ടിലുണ്ടായിരുന്ന സ്ത്രീകൾ ഇവരെ തടഞ്ഞുവെച്ച് പരസ്യമായി കൈയേറ്റം ചെയ്യുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ചെയ്തു.
ഇതിന് മുൻപും ഇവർ സമാനമായ രീതിയിൽ പണം തട്ടിയിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും പോലീസിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.
मध्य प्रदेश के छिंदवाड़ा जिले के परासिया क्षेत्र के दरबई गांव में नकली किन्नर बनकर नेग मांगने पहुंचे कुछ युवकों का भंडाफोड़ हो गया। शादी समारोह में बड़ी रकम की मांग किए जाने पर ग्रामीणों को शक हुआ, जिसके बाद किन्नर समुदाय को सूचना दी गई। मौके पर पहुंचे किन्नर समाज के लोगों ने… pic.twitter.com/BJFh6Urlzu
— Prime News (@PrimeNewsInd) June 7, 2026
Tags : ViralVideo CaughtOnCamera MadhyaPradeshNews Chhindwara WeddingDrama