x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ ത​ട​ഞ്ഞു, പോ​സ്റ്റു​ക​ൾ നീ​ക്കി: ഇ​ൻ​സ്റ്റാ​ഗ്രാ​മി​നെ​തി​രെ ആ​ക്ടി​വി​സ്റ്റ് റി​യാ ആ​ഹി​ർ!


Published: August 8, 2026 07:00 PM IST | Updated: August 8, 2026 07:00 PM IST

ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി മോ​ഡ​ലും ആ​ക്ടി​വി​സ്റ്റു​മാ​യ റി​യാ ആ​ഹി​ർ രം​ഗ​ത്തെ​ത്തി. മും​ബൈ​യി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ക്കൗ​ണ്ടി​ലെ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ ഫീ​ച്ച​ർ അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ട​സ​പ്പെ​ട്ട​തെ​ന്നും, പു​തി​യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​ക്കൗ​ണ്ട് ഫോ​ളോ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും റി​യ വ്യ​ക്ത​മാ​ക്കി.

സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ 27-കാ​രി​യാ​യ റി​യ, ക​ല​യും രാ​ഷ്ട്രീ​യ​വും ത​മ്മി​ലു​ള്ള ബ​ന്ധം പ്ര​മേ​യ​മാ​ക്കി​യ 'പാ​ർ​ട്ടി' എ​ന്ന പ​ഴ​യ സി​നി​മ​യി​ലെ രം​ഗം പോ​സ്റ്റ് ചെ​യ്ത​താ​ണോ ഈ ​ന​ട​പ​ടി​ക്ക് പി​ന്നി​ലെ​ന്ന് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

കോ​ക്ക്‌​റോ​ച്ച് ജ​ന​താ പാ​ർ​ട്ടി ന​ട​ത്തി​യ സ​മ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും പോ​ലീ​സ് ന​ട​പ​ടി​യെ വി​മ​ർ​ശി​ക്കു​ന്ന​തു​മാ​യ സ​മാ​ന ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്ക് ഇ​ൻ​സ്റ്റാ​ഗ്രാം നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​താ​യി മ​റ്റു പ​ല​രും പ​രാ​തി​പ്പെ​ടു​ന്നു​ണ്ട്.

രാ​ജ്യ​ത്തെ ഐ​ടി നി​യ​മ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചി​ല പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത​തെ​ങ്കി​ലും കൃ​ത്യ​മാ​യ കാ​ര​ണം പ്ലാ​റ്റ്‌​ഫോം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​ത് ഇ​ന്ത്യ​യി​ൽ പ്ര​തി​ഷേ​ധ പോ​സ്റ്റു​ക​ൾ​ക്കും രാ​ഷ്ട്രീ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കും നേ​രെ സോ​ഷ്യ​ൽ മീ​ഡി​യ ക​മ്പ​നി​ക​ൾ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് വീ​ണ്ടും വ​ഴി​വെ​ച്ചു.

മു​മ്പ് ദാ​ദ​റി​ലെ ശി​വ​ജി പാ​ർ​ക്കി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​നി​ടെ, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ​മ​ര​ക്കാ​രെ കൊ​ണ്ടു​പോ​യ പോ​ലീ​സ് വാ​നി​ന് മു​ന്നി​ൽ ചാ​ടി​വീ​ണ് വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി​യ സം​ഭ​വ​ത്തോ​ടെ​യാ​ണ് റി​യാ ആ​ഹി​ർ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും അ​വ​രെ മോ​ചി​പ്പി​ക്കാ​നും പോ​ലീ​സി​നോ​ട് ധൈ​ര്യ​ത്തോ​ടെ ആ​വ​ശ്യ​പ്പെ​ട്ട റി​യ​യു​ടെ അ​ന്ന​ത്തെ ഇ​ട​പെ​ട​ൽ വ​ലി​യ രീ​തി​യി​ൽ പ്ര​ശം​സി​ക്ക​പ്പെ​ട്ടി​രു​ന്നു. റി​യ​യു​ടെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഭി​ന്ന​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ ക​മ്പ​നി​യു​ടെ ന​ട​പ​ടി നീ​തി​കേ​ടാ​ണെ​ന്നും മ​റ്റു പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലേ​ക്ക് മാ​റേ​ണ്ടി വ​രു​മെ​ന്നും ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​മ്പോ​ൾ, റി​യ വെ​റും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പ​ഴ​യ സം​ഭ​വ​ത്തി​ന്‍റെ ജ​ന​പ്രീ​തി മു​ത​ലാ​ക്കാ​ൻ നോ​ക്കു​ക​യാ​ണെ​ന്നും വി​മ​ർ​ശി​ച്ച് മ​റു​വി​ഭാ​ഗ​വും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Tags : RhiyaAhir InstagramCensorship MumbaiProtests SocialMediaModeration Meta

Recent News

Corehub Up