ലോകമെമ്പാടുമുള്ള യൂട്യൂബ് ക്രിയേറ്റർമാരെ പ്രതിസന്ധിയിലാക്കി പ്ലാറ്റ്ഫോമിൽ വീഡിയോ അപ്ലോഡിംഗ് തടസപ്പെടുന്നു. ഇന്ന് ഉച്ചകഴിഞ്ഞാണ് സേവനങ്ങളിൽ പെട്ടെന്ന് തകരാർ അനുഭവപ്പെട്ടു തുടങ്ങിയത്.
സാധാരണ നിലയിൽ വീഡിയോകൾ കാണുന്നവരെക്കാൾ, ഉള്ളടക്കം നിർമ്മിക്കുന്നവരെയാണ് ഈ സാങ്കേതിക പ്രശ്നം കാര്യമായി ബാധിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് പരാതികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
മിനിറ്റുകൾക്കുള്ളിൽ തന്നെ നൂറുകണക്കിന് ഉപയോക്താക്കൾ തടസം റിപ്പോർട്ട് ചെയ്തതോടെ ഇതൊരു ആഗോള സാങ്കേതിക പിഴവാണെന്ന് വ്യക്തമായി.
കമ്പ്യൂട്ടറുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും വീഡിയോ അപ്ലോഡ് ചെയ്യാൻ ശ്രമിക്കുന്നവർക്ക് "Oops, something went wrong" എന്ന സന്ദേശമാണ് ലഭിക്കുന്നത്.
എന്നാൽ പ്ലാറ്റ്ഫോമിലെ വീഡിയോ സ്ട്രീമിംഗിനെയോ പ്ലേബാക്കിനെയോ ഈ പ്രശ്നം ബാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തകരാർ സംഭവിച്ചയുടൻ തന്നെ എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ക്രിയേറ്റർമാരുടെ പരാതികൾ കൊണ്ട് നിറഞ്ഞു.
സെർവറുകളിലെ അറ്റകുറ്റപ്പണികളോ അപ്ലോഡ് പ്രോസസിംഗ് സിസ്റ്റത്തിലുണ്ടായ അമിതഭാരമോ ആകാം ഈ ഭാഗികമായ തടസത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യൂട്യൂബിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും, സേവനങ്ങൾ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ സാങ്കേതിക വിഭാഗം ആരംഭിച്ചതായാണ് സൂചന.
പ്രശ്നം പൂർണമായും പരിഹരിക്കുന്നത് വരെ പുതിയ വീഡിയോകൾ പബ്ലിഷ് ചെയ്യാൻ ക്രിയേറ്റർമാർ അല്പം കൂടി കാത്തിരിക്കേണ്ടി വരും.
@YouTube I cannot upload videos rn wtf is going on it gives me this pic.twitter.com/jXtgRctLp4
— Girl GPT (@NyaGPT) May 13, 2026
Tags : YouTubeOutage YouTubeDown BreakingNews TechUpdate SocialMediaNews