x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെഞ്ചിടിപ്പേറ്റുന്ന ദൃശ്യങ്ങൾ; ലണ്ടനിൽ അപകടത്തിൽപ്പെട്ട കുഞ്ഞിന് മാലാഖയായി മലപ്പുറത്തുകാരൻ


Published: June 13, 2026 06:22 PM IST | Updated: June 13, 2026 06:22 PM IST

ല​ണ്ട​നി​ലെ ഒ​രു ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​ടു​ങ്ങി​പ്പോ​യ കു​രു​ന്നി​ന്‍റെ ജീ​വ​ൻ സ്വ​ന്തം ജീ​വ​ൻ പ​ണ​യം വെ​ച്ച് ര​ക്ഷ​പെ​ടു​ത്തി ഒ​രു മ​ല​യാ​ളി യു​വാ​വ് ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ജ​സീ​ൽ ആ​ണ് യു​കെ മ​ല​യാ​ളി​ക​ൾ​ക്കാ​കെ അ​ഭി​മാ​ന​മാ​യി മാ​റി​യ ഈ ​സാ​ഹ​സി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ ഉ​യ​ര​ങ്ങ​ളി​ൽ നി​ന്ന് ഒ​രു കു​ഞ്ഞി​ന്‍റെ ഭ​യ​ന്നു​ള്ള ക​ര​ച്ചി​ൽ കേ​ട്ടാ​ണ് ജ​സീ​ൽ ആ ​ഭാ​ഗ​ത്തേ​ക്ക് ശ്ര​ദ്ധി​ക്കു​ന്ന​ത്. നോ​ക്കു​മ്പോ​ൾ ഒ​രു നി​മി​ഷം കൈ​വി​ട്ടാ​ൽ താ​ഴേ​ക്ക് പ​തി​ക്കാ​വു​ന്ന അ​ത്ര​യും അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ആ ​കു​ട്ടി നി​ന്നി​രു​ന്ന​ത്.

ഒ​ട്ടും സ​മ​യം ക​ള​യാ​തെ, മ​റ്റൊ​ന്നും ചി​ന്തി​ക്കാ​തെ ജ​സീ​ൽ ആ ​കു​ഞ്ഞി​ന​ടു​ത്തേ​ക്ക് കു​തി​ക്കു​ക​യും സു​ര​ക്ഷി​ത​മാ​യി നെ​ഞ്ചോ​ട് ചേ​ർ​ത്ത് പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ചും നെ​ഞ്ചി​ടി​പ്പോ​ടെ​യും മാ​ത്ര​മേ ആ​ർ​ക്കും ഈ ​ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടു​തീ​ർ​ക്കാ​നാ​കൂ. പ്ര​വാ​സ​ലോ​ക​ത്ത് മ​ല​യാ​ളി​യു​ടെ ധീ​ര​ത​യു​ടെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി മാ​റി​യ ജ​സീ​ലി​ന്‍റെ ഈ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ലാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

ല​ണ്ട​നി​ലെ പ്രാ​ദേ​ശി​ക ജ​ന​ങ്ങ​ളും മ​ല​യാ​ളി സ​മൂ​ഹ​വും ച​ങ്ങ​രം​കു​ളം നി​വാ​സി​ക​ളും ഒ​രേ​പോ​ലെ ഈ ​യു​വാ​വി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

 

Tags : LondonMalayaliHero JaseelHeroicRescue Chankaramkulam MalappuramPride MiracleRescue

Recent News

Corehub Up