x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈയും കെട്ടി കാരണവരെപ്പോലെ ഒരു നടത്തം; സൂപ്പർവൈസറെ അനുകരിച്ച് സോഷ്യൽ മീഡിയയെ ചിരിപ്പിച്ച് പാണ്ഡക്കുട്ടൻ!


Published: June 7, 2026 04:40 PM IST | Updated: June 7, 2026 04:40 PM IST

ഒ​രു പാ​ണ്ഡ​ക്കു​ട്ട​ന്‍റെ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ കീ​ഴ​ട​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ത​ന്നെ പ​രി​ച​രി​ക്കു​ന്ന സൂ​പ്പ​ർ​വൈ​സ​റു​ടെ ന​ട​ത്തം അ​തേ​പ​ടി അ​നു​ക​രി​ക്കു​ന്ന ഈ ​കു​സൃ​തി​ക്കാ​ര​ൻ ഇ​ന്‍റ​ർ​നെ​റ്റി​ലാ​കെ ചി​രി​പ്പൂ​ര​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. 

ഇ​രു​കൈ​ക​ളും പു​റ​കി​ൽ കെ​ട്ടി, തി​ക​ച്ചും ശാ​ന്ത​നാ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും പ​തു​ക്കെ ചു​വ​ടു​ക​ൾ വെ​ക്കു​ന്ന പാ​ണ്ഡ​യെ ക​ണ്ടാ​ൽ, പ്രാ​യ​മാ​യ ഒ​രു കാ​ര​ണ​വ​ർ രാ​വി​ലെ സ​വാ​രി​ക്കി​റ​ങ്ങി​യ​താ​ണെ​ന്നേ തോ​ന്നു.

പാ​ണ്ഡ​യു​ടെ ഈ ​അ​സാ​ധ്യ അ​നു​ക​ര​ണ ശേ​ഷി​യും ബു​ദ്ധി​ശ​ക്തി​യും ക​ണ്ട് അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ് മൃ​ഗ​സ്നേ​ഹി​ക​ൾ. വെ​റു​മൊ​രു മൃ​ഗ​ത്തി​ന് എ​ങ്ങ​നെ​യാ​ണ് ഇ​ത്ര​യും കൃ​ത്യ​മാ​യി മ​നു​ഷ്യ​രെ അ​നു​ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്നാ​ണ് പ​ല​രും അ​ത്ഭു​ത​ത്തോ​ടെ ചോ​ദി​ക്കു​ന്ന​ത്. 

പാ​ണ്ഡ​യു​ടെ ഈ ​മ​നോ​ഹ​ര​മാ​യ പെ​രു​മാ​റ്റ​ത്തെ പ്ര​കീ​ർ​ത്തി​ച്ചു​കൊ​ണ്ട് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും മ​നോ​ഹ​ര​വും ക്യൂ​ട്ടു​മാ​യ വൈ​റ​ൽ നി​മി​ഷ​ങ്ങ​ളി​ൽ ഒ​ന്നാ​യി​ട്ടാ​ണ് മൃ​ഗ​സ്നേ​ഹി​ക​ൾ ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്. 

എ​ന്താ​യാ​ലും ത​ങ്ങ​ളു​ടെ കു​സൃ​തി​ക​ൾ കൊ​ണ്ട് മ​നു​ഷ്യ​രു​ടെ മ​ന​സി​ൽ എ​ത്ര പെ​ട്ടെ​ന്നാ​ണ് ഈ ​പാ​ണ്ഡ​ക​ൾ ഇ​ടം​പി​ടി​ക്കു​ന്ന​ത് എ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ക്കു​ക​യാ​ണ് ഈ ​കൊ​ച്ചു താ​രം.

Tags : ViralVideo TrendingNow WholesomeContent InternetGold CuteAnimals

Recent News

Corehub Up