x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​യ​ന്നോ​ടി​യെ​ത്തി​യ പെ​ൺ​കു​ട്ടി​ക്ക് മു​ന്നി​ൽ 'പ്ര​തി​രോ​ധ കോ​ട്ട തീ​ർ​ത്ത്' ഇ​ന്ത്യ​ൻ യു​വാ​ക്ക​ൾ


Published: June 7, 2026 04:36 PM IST | Updated: June 7, 2026 04:36 PM IST

ത​ന്നെ പി​ന്തു​ട​ർ​ന്ന അ​പ​രി​ചി​ത​നി​ൽ നി​ന്നും ര​ക്ഷ​തേ​ടി​യെ​ത്തി​യ യു​വ​തി​ക്ക് കാ​വ​ലൊ​രു​ക്കി​യ ഇ​ന്ത്യ​ൻ യു​വാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു.

ഒ​രു മൈ​താ​ന​ത്ത് ക്രി​ക്ക​റ്റ് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന യു​വാ​ക്ക​ളു​ടെ അ​ടു​ത്തേ​ക്കാ​ണ് ഭ​യ​ന്നു​വി​റ​ച്ച പെ​ൺ​കു​ട്ടി ഓ​ടി​യെ​ത്തി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ ഒ​രു വി​ദേ​ശി യു​വ​തി​യെ ല​ക്ഷ്യം വെ​ച്ച് വ​രു​ന്ന​ത് ക​ണ്ട ക​ളി​ക്കാ​ർ, ഒ​ട്ടും മ​ടി​ക്കാ​തെ അ​യാ​ൾ​ക്ക് മു​ന്നി​ൽ പ്ര​തി​രോ​ധം തീ​ർ​ക്കു​ക​യാ​യി​രു​ന്നു.

ആ​രാ​ണ് നീ​യെ​ന്നും യു​വ​തി​യെ മു​ൻ​പ​രി​ച​യ​മു​ണ്ടോ എ​ന്നും ചോ​ദി​ച്ച യു​വാ​ക്ക​ൾ, അ​വി​ടെ നി​ന്നും മാ​റി​പ്പോ​കാ​ൻ അ​യാ​ളോ​ട് ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് അ​യാ​ൾ അ​വി​ടെ​ത്ത​ന്നെ നി​ല​യു​റ​പ്പി​ച്ച​തോ​ടെ പോ​ലീ​സി​നെ വി​ളി​ക്കു​മെ​ന്ന് യു​വാ​ക്ക​ൾ ക​ർ​ശ​ന​മാ​യി പ​റ​ഞ്ഞ ശേ​ഷ​മാ​ണ് രം​ഗം ശാ​ന്ത​മാ​യ​ത്. ഈ ​സ​മ​യ​മ​ത്ര​യും ക​ടു​ത്ത മാ​ന​സി​ക​വി​ഷ​മ​ത്തി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി യു​വാ​ക്ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​ൽ അ​വ​ർ​ക്കൊ​പ്പം ത​ന്നെ നി​ല​യു​റ​പ്പി​ച്ചു.

യു​വ​തി ത​ന്‍റെ വ​ള​ർ​ത്തു​നാ​യ​യു​മാ​യി ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​യി​രി​ക്കാം ഈ ​ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​തെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വി​ല​യി​രു​ത്ത​ൽ.

സം​ഭ​വ​ത്തി​ന്‍റെ പൂ​ർ​ണ​മാ​യ പ​ശ്ചാ​ത്ത​ലം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും യു​വാ​ക്ക​ളു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ പ്ര​ശം​സ​കൊ​ണ്ട് മൂ​ടു​ക​യാ​ണ് ലോ​ക​മെ​മ്പാ​ടു​മു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ.

ആ​പ​ത്ത് ഘ​ട്ട​ത്തി​ൽ ഒ​രു അ​പ​രി​ചി​ത​യ്ക്ക് നേ​രെ നീ​ണ്ട സ​ഹാ​യ​ഹ​സ്തം ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യു​ടെ തെ​ളി​വാ​ണെ​ന്ന് പ​ല​രും കു​റി​ച്ചു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പൊ​തു​സ​മൂ​ഹം എ​ങ്ങ​നെ ഇ​ട​പെ​ട​ണ​മെ​ന്ന​തി​ലും വ​ലി​യൊ​രു ച​ർ​ച്ച​യ്ക്കാ​ണ് ഈ ​സം​ഭ​വം തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

 

Tags : CommunitySafety PublicIntervention HeroicActs WomenSafety BreakingNews

Recent News

Corehub Up