x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഹൈ​ടെ​ക്' ക​ള്ള​ന്മാ​ർ; കാ​റി​ലെ​ത്തി മി​നു​റ്റു​ക​ൾ​ക്കു​ള്ളി​ൽ പ​ശു​വി​നെ ക​ട​ത്തി മൂ​ന്നം​ഗ സം​ഘം


Published: July 29, 2026 08:53 PM IST | Updated: July 29, 2026 08:53 PM IST

പിം​പ്രി ഗാ​വി​ലെ വൈ​ഭ​വ് ന​ഗ​റി​ൽ നി​ന്നും തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ വ​ൻ മോ​ഷ​ണം ന​ട​ന്നു. പ്ര​ദേ​ശ​വാ​സി​യു​ടെ ഏ​ക​ദേ​ശം 20,000 രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന വ​ള​ർ​ത്തു​പ​ശു​വി​നെ​യാ​ണ് പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ എ​ത്തി​യ മൂ​ന്നം​ഗ സം​ഘം ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു ക​ള​ഞ്ഞ​ത്.

അ​ർ​ദ്ധ​രാ​ത്രി​യി​ൽ വി​ജ​ന​മാ​യ തെ​രു​വി​ലെ​ത്തി​യ സം​ഘം പ​ശു​വി​നെ ബ​ല​മാ​യി ഉ​യ​ർ​ത്തി കാ​റി​നു​ള്ളി​ലേ​ക്ക് ക​യ​റ്റി അ​തി​വേ​ഗം ഓ​ടി​ച്ചു പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

നാ​ട്ടു​കാ​രെ ഏ​റെ ഭീ​തി​യി​ലാ​ഴ്ത്തി​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ നി​ല​വി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ​യും മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ക്രൂ​ര​ത ത​ട​യ​ൽ നി​യ​മ​ത്തി​ലെ​യും പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി പിം​പ്രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന വാ​ഹ​ന​ത്തെ​യും പ്ര​തി​ക​ളെ​യും തി​രി​ച്ച​റി​യാ​നാ​യി സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കൂ​ടു​ത​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

ക​ശാ​പ്പി​നാ​യോ അ​തോ നി​യ​മ​വി​രു​ദ്ധ​മാ​യി വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യോ ആ​ണോ മൃ​ഗ​ത്തെ ക​ട​ത്തി​യ​തെ​ന്ന കാ​ര്യം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​തി​നാ​ൽ ത​ന്നെ സം​ഭ​വ​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ ല​ക്ഷ്യം ക​ണ്ടെ​ത്താ​ൻ എ​ല്ലാ കോ​ണു​ക​ളി​ൽ നി​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

സ​മാ​ന​മാ​യ രീ​തി​യി​ൽ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടോ എ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്. പ്ര​തി​ക​ളെ​ക്കു​റി​ച്ചോ മോ​ഷ​ണം പോ​യ പ​ശു​വി​നെ​ക്കു​റി​ച്ചോ എ​ന്തെ​ങ്കി​ലും സൂ​ച​ന ല​ഭി​ക്കു​ന്ന​വ​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

Tags : Pimpri PimpriChinchwad VaibhavNagar PimpriGaon PuneCrime

Recent News

Corehub Up