x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ജ്മ​ഹ​ലി​ൽ വി​ദേ​ശ വ​നി​ത​യ്ക്ക് കു​ര​ങ്ങി​ന്‍റെ ക​ടി​യേ​റ്റു: അ​ടി​യ​ന്ത​ര ചി​കി​ത്സ കി​ട്ടാ​തെ വ​ല​ഞ്ഞ് ടൂ​റി​സ്റ്റു​ക​ൾ


Published: July 29, 2026 07:20 PM IST | Updated: July 29, 2026 07:20 PM IST

ലോ​ക​പ്ര​ശ​സ്ത​മാ​യ ത​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ദ​ക്ഷി​ണ കൊ​റി​യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക്ക് കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഈ​സ്റ്റേ​ൺ ഗേ​റ്റി​ന് സ​മീ​പ​ത്തു​വെ​ച്ച് കു​ര​ങ്ങി​ന്‍റെ ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് വി​ദേ​ശ​വ​നി​ത​യു​ടെ കൈ​ക്ക് ആ​ഴ​ത്തി​ൽ മു​റി​വേ​ൽ​ക്കു​ക​യും വ​ലി​യ തോ​തി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​വു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വേ​ദ​ന​കൊ​ണ്ട് പു​ള​യു​ന്ന ടൂ​റി​സ്റ്റും അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ന്ന ഒ​പ്പ​മു​ള്ള​യാ​ളും ഉ​ൾ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്.

അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ അ​ധി​കൃ​ത​ർ ആ​രോ​ഗ്യ​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും, ഒ​രു മ​ണി​ക്കൂ​റോ​ളം ക​ഴി​ഞ്ഞി​ട്ടും ആം​ബു​ല​ൻ​സ് സ്ഥ​ല​ത്തെ​ത്തി​യി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

ഒ​ടു​വി​ൽ ബാ​റ്റ​റി വാ​ഹ​ന​ത്തി​ലാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​യെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. സേ​വ​ന​ത്തി​ൽ വീ​ഴ്ച​വ​രു​ത്തി​യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എ​എ​സ്ഐ അ​ധി​കൃ​ത​ർ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്.

പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ടൂ​റി​സ്റ്റു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ലും ഉ​ണ്ടാ​യ വീ​ഴ്ച​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം വ​ലി​യ രീ​തി​യി​ലു​ള്ള അ​മ​ർ​ഷ​വും വി​മ​ർ​ശ​ന​വു​മാ​ണ് ഉ​യ​രു​ന്ന​ത്.

Tags : TajMahal AgraNews BreakingNews IndiaNews TouristSafety

Recent News

Corehub Up