x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മസാജ് ചെയ്യിക്കലും മർദ്ദനവും; സ്കൂൾ മുറിയിലെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്


Published: May 14, 2026 07:41 PM IST | Updated: May 14, 2026 07:41 PM IST

ആ​സാ​മി​ലെ ച​രൈ​ഡി​യോ ജി​ല്ല​യി​ലു​ള്ള മ​തു​രാ​പൂ​ർ ബ​ഗി​ച്ച സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ൻ കൊ​ച്ചു​കു​ട്ടി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച സം​ഭ​വം വ​ലി​യ ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

ക്ലാ​സ് മു​റി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 51-കാ​ര​നാ​യ മു​ഹ​മ്മ​ദ് ആ​രി​ഫു​ൾ ഇ​സ്ലാം എ​ന്ന അ​ധ്യാ​പ​ക​ന്‍റെ ക്രൂ​ര​ത പു​റം​ലോ​കം അ​റി​ഞ്ഞ​ത്. ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ നാ​ട്ടു​കാ​രും ര​ക്ഷി​താ​ക്ക​ളും വ​ലി​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

പ​തി​വ് ക്ലാ​സ് സ​മ​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ഇ​യാ​ൾ ക്രൂ​ര​മാ​യി ത​ല്ലു​ന്ന​തും ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ഒ​രു കു​ട്ടി​യെ ക്ലാ​സ് മു​റി​യി​ലെ ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തേ​ക്ക് ത​ള്ളാ​ൻ ശ്ര​മി​ക്കു​ന്ന ഭ​യാ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ളും ഇ​തി​ലു​ണ്ട്.

കൂ​ടാ​തെ, പ​ഠി​പ്പി​ക്കേ​ണ്ട സ​മ​യ​ത്ത് കു​ട്ടി​ക​ളെ​ക്കൊ​ണ്ട് ത​ന്‍റെ ശ​രീ​രം മ​സാ​ജ് ചെ​യ്യി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളും അ​ധ്യാ​പ​ക​നെ​തി​രെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മ​തു​രാ​പൂ​ർ തി​നി​യാ​ലി സ്വ​ദേ​ശി​യാ​യ ആ​രി​ഫു​ൾ ഇ​സ്‌​ലാ​മി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​സം ടീ ​ട്രൈ​ബ്സ് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ൾ അ​ധ്യാ​പ​ക​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തു​ണ്ട്. സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

നി​ല​വി​ൽ ശി​ശു സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി അ​ധ്യാ​പ​ക​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി വ​രു​ന്നു.

Tags : AssamNews ChildSafety BreakingNews Charaideo EducationCrisis

Recent News

Corehub Up