x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ൺ​റൂ​ഫു​ള്ള ഓ​ട്ടോ ക​ണ്ടി​ട്ടു​ണ്ടോ? മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നൊ​രു വൈ​റ​ൽ കാ​ഴ്ച്ച!


Published: August 12, 2026 05:24 PM IST | Updated: August 12, 2026 05:24 PM IST

മ​ഹാ​രാ​ഷ്ട്ര​യി​ലെ വ​സാ​യി​ൽ നി​ന്നു​ള്ള വേ​റി​ട്ടൊ​രു ഓ​ട്ടോ​റി​ക്ഷ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. ആ​ഡം​ബ​ര കാ​റു​ക​ളി​ൽ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന സ​ൺ​റൂ​ഫി​ന് സ​മാ​ന​മാ​യി, സു​താ​ര്യ​മാ​യ മേ​ൽ​ക്കൂ​ര​യോ​ടെ നി​ര​ത്തി​ലി​റ​ങ്ങി​യ ഈ ​ഓ​ട്ടോ​റി​ക്ഷ യാ​ത്ര​ക്കാ​ർ​ക്ക് വേ​റി​ട്ടൊ​രു യാ​ത്രാ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വ​ന്ന വീ​ഡി​യോ​യി​ൽ, വാ​ഹ​നം മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ മു​ക​ളി​ലെ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ച്ച് യാ​ത്ര ചെ​യ്യു​ന്ന ഒ​രു സം​ഘം ആ​ളു​ക​ളെ കാ​ണാം.

യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ സെ​ൽ​ഫി ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഗ്ലാ​സോ പ്ലാ​സ്റ്റി​ക്കോ ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച ഈ ​സു​താ​ര്യ​മാ​യ സ​ൺ​റൂ​ഫ് വ്യ​ക്ത​മാ​കു​ന്ന​ത്.

വ​ണ്ടി​ക്ക് ഉ​ള്ളി​ലേ​ക്ക് കൂ​ടു​ത​ൽ സ്വാ​ഭാ​വി​ക വെ​ളി​ച്ചം എ​ത്തി​ക്കു​ന്ന​തി​നൊ​പ്പം ഒ​രു പ്രീ​മി​യം ലു​ക്ക് ന​ൽ​കാ​നും ഈ ​മാ​റ്റ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. 'ഓ​ട്ടോ​യി​ലെ സ​ൺ​റൂ​ഫ് അ​നു​ഭ​വം' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പ​ങ്കു​വെ​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ൾ​ക്ക് താ​ഴെ 'പ​നോ​ര​മി​ക് സ​ൺ​റൂ​ഫ്', 'സെ​മി ക​ൺ​വേ​ർ​ട്ട​ബി​ൾ' എ​ന്നി​ങ്ങ​നെ ര​സ​ക​ര​മാ​യ ഒ​ട്ടേ​റെ ക​മ​ന്‍റു​ക​ളു​മാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്.

Tags : ViralAuto VasaiDiaries SunroofRickshaw ViralVideosIndia DesiJugaad

Recent News

Corehub Up