x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​സി​യാ​ബാ​ദി​ൽ സ്കൂ​ൾ വാ​ൻ മ​ര​ത്തി​ലി​ടി​ച്ച് താ​ഴേ​ക്ക് പ​തി​ച്ചു; കു​ട്ടി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു


Published: September 17, 2026 02:39 PM IST | Updated: September 17, 2026 02:39 PM IST

ഗാ​സി​യാ​ബാ​ദി​ലെ വി​ജ​യ് ന​ഗ​റി​ൽ കു​ട്ടി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ൾ വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ ഡി​എ​വി സ്കൂ​ളി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​ര​ത്തി​ലി​ടി​ച്ച ശേ​ഷം അ​ഞ്ച​ടി​യോ​ളം താ​ഴ്ച​യി​ലു​ള്ള സ​ർ​വീ​സ് റോ​ഡി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, താ​ഴേ​ക്ക് വീ​ണ ശേ​ഷ​വും വാ​ൻ ത​ല​കീ​ഴാ​യോ വ​ശ​ങ്ങ​ളി​ലേ​ക്കോ മ​റി​യാ​തി​രു​ന്ന​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി.

അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ ഭ​യ​ന്ന് നി​ല​വി​ളി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട​തോ​ടെ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​രും വ​ഴി​യാ​ത്ര​ക്കാ​രും ഉ​ട​ന​ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഓ​ടി​യെ​ത്തി.

അ​പ​ക​ട​സ​മ​യ​ത്ത് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​ര​ൻ വാ​നി​ന്‍റെ ജ​ന​ലു​ക​ൾ തു​റ​ന്ന് കു​ട്ടി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്തു.

പ്ര​ദേ​ശ​വാ​സി​ക​ളും കൂ​ടി കൈ​കോ​ർ​ത്ത​തോ​ടെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളെ​യും ഡ്രൈ​വ​റെ​യും വേ​ഗ​ത്തി​ൽ സു​ര​ക്ഷി​ത​രാ​യി പു​റ​ത്തെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു.

ഭാ​ഗ്യ​വ​ശാ​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ വി​ജ​യ് ന​ഗ​ർ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വാ​ഹ​നം നി​യ​ന്ത്ര​ണം വി​ടാ​നു​ണ്ടാ​യ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് എ​സ്എ​ച്ച്ഒ ധ​രം​പാ​ൽ സിം​ഗ് വ്യ​ക്ത​മാ​ക്കി.

ഇ​തി​നി​ടെ അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വാ​ൻ മ​രം ത​ക​ർ​ത്ത് താ​ഴേ​ക്ക് പ​തി​ക്കു​ന്ന​തും തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ന്ന​തും ഇ​തി​ൽ വ്യ​ക്ത​മാ​ണ്.

ഈ ​ഭീ​തി​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ, കു​ട്ടി​ക​ൾ​ക്ക് അ​പാ​യ​മൊ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് എ​ല്ലാ​വ​രും.

Tags : GhaziabadAccident SchoolVanCrash MiracleEscape VijayNagar GhaziabadNews

Recent News

Corehub Up