x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അന്നം നൽകിയ കൈകളെ പിരിയാനാവാതെ വിങ്ങിപ്പൊട്ടി ഒരു കുരങ്ങൻ


Published: April 1, 2026 07:08 PM IST | Updated: April 1, 2026 07:08 PM IST

മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള വൈകാരിക ബന്ധത്തിന്‍റെ അത്യപൂർവ്വവും ഹൃദയസ്പർശിയായതുമായ ഒരു ദൃശ്യത്തിനാണ് കർണാടകയിലെ ചന്നപട്ടണ സാക്ഷ്യം വഹിച്ചത്. തന്നെ സ്നേഹത്തോടെ ഊട്ടിയിരുന്ന പാർവ്വതിയമ്മ എന്ന 85-കാരിയുടെ വിയോഗത്തിൽ ഒരു കുരങ്ങ് പ്രകടിപ്പിച്ച ദുഃഖം കണ്ടുനിന്നവരുടെ കണ്ണ് നനയിക്കുന്നതായിരുന്നു.

വാർദ്ധക്യസഹജമായ അസുഖങ്ങളാൽ മരണപ്പെട്ട പാർവ്വതിയമ്മയുടെ അന്ത്യകർമ്മങ്ങൾക്കായി ഭൗതികദേഹം ഒരുക്കിയപ്പോഴാണ് അപ്രതീക്ഷിതമായി ആ കുരങ്ങ് അവിടെയെത്തിയത്. മൃതദേഹത്തിന് അരികിൽ തളർന്നിരുന്ന കുരങ്ങൻ, പാർവ്വതിയമ്മയുടെ തോളിൽ തല ചായ്‌ച്ചും അവരെ കെട്ടിപ്പിടിച്ചും വിങ്ങിപ്പൊട്ടുന്ന കാഴ്ച കണ്ടുനിന്നവർക്ക് വിശ്വസിക്കാനായില്ല.

സ്വന്തം ആരോഗ്യം പോലും വകവെക്കാതെ തന്‍റെ വീടിന് സമീപമെത്തുന്ന കുരങ്ങുകൾക്ക് ദിവസവും ഭക്ഷണം നൽകുമായിരുന്നു ഇവർ. മനുഷ്യർക്കിടയിൽ പലപ്പോഴും നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്നേഹവും നന്ദിയും ഒരു മിണ്ടാപ്രാണിയിലൂടെ പുറത്തുവന്നപ്പോൾ അത് കണ്ടുനിന്നവർക്ക് അത്ഭുതമായി.

തന്‍റെ പ്രിയപ്പെട്ടവൾ ഇനി തനിക്ക് ഭക്ഷണം നൽകാനുണ്ടാകില്ലെന്നോ, മിണ്ടില്ലെന്നോ ഉള്ള തിരിച്ചറിവാകാം ആ ജീവിയെ ഇത്രയധികം തളർത്തിയത്. സംസ്കാര ചടങ്ങുകൾ അവസാനിക്കുന്നത് വരെ അവിടെ തുടർന്ന കുരങ്ങ്, തന്‍റെ സ്നേഹനിധിയായ അന്നദാതാവിന് നൽകിയ ആ വിടവാങ്ങൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്നേഹത്തിന് ഭാഷയുടെയോ വർഗത്തിന്‍റെയോ അതിർവരമ്പുകളില്ലെന്ന് തെളിയിക്കുന്നതാണ് ചന്നപട്ടണയിൽ നിന്നുള്ള ഈ ദൃശ്യം.

 

Tags : HumanAnimalBond Heartbreaking ViralVideo TrueLove UnconditionalLove

Recent News

Corehub Up