x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഫ്രഷേഴ്സിനെ മതി, പരിചയസമ്പന്നർ വേണ്ട'; യോഗ്യതയുണ്ടായിട്ടും ജോലി ലഭിക്കാത്തതിന്‍റെ കാരണങ്ങൾ വെളിപ്പെടുത്തി സോഷ്യൽ മീഡിയ


Published: March 11, 2026 12:07 AM IST | Updated: March 11, 2026 12:07 AM IST

ഇ​ന്ത്യ​ൻ മ​ധ്യ​വ​ർ​ഗ കു​ടും​ബ​ങ്ങ​ളി​ൽ ഇ​ന്നും നി​ല​നി​ൽ​ക്കു​ന്ന ഒ​രു പ്ര​ധാ​ന വി​ശ്വാ​സ​മാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം മി​ക​ച്ചൊ​രു ക​രി​യ​റി​ന്‍റെ ആ​ത്യ​ന്തി​ക​മാ​യ താ​ക്കോ​ലാ​ണെ​ന്ന​ത്. 

ഐ​ഐ​ടി അ​ല്ലെ​ങ്കി​ൽ ഐ​ഐ​എം പോ​ലെ​യു​ള്ള രാ​ജ്യ​ത്തെ പ്ര​ശ​സ്ത​മാ​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ബി​രു​ദം നേ​ടി​യാ​ൽ പി​ന്നെ ജീ​വി​ത​ത്തി​ൽ തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി വ​രി​ല്ലെ​ന്നും സു​ര​ക്ഷി​ത​മാ​യ ഒ​രു ജോ​ലി ഉ​റ​പ്പാ​ണെ​ന്നും പ​ല​രും വി​ശ്വ​സി​ക്കു​ന്നു. 

എ​ന്നാ​ൽ ഈ ​ധാ​ര​ണ​ക​ളെ പാ​ടേ തി​രു​ത്തി​ക്കു​റി​ക്കു​ന്ന ഒ​രു അ​നു​ഭ​വ​മാ​ണ് ഐ​ഐ​എം ബി​രു​ദ​ധാ​രി​യാ​യ ഒ​രു യു​വ​തി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത്. 

ത​ന്‍റെ മു​ൻ​പി​ൽ മ​റ്റൊ​രു തൊ​ഴി​ൽ സാ​ധ്യ​ത​യോ കൃ​ത്യ​മാ​യ പ്ലാ​നു​ക​ളോ ഇ​ല്ലാ​തെ ജോ​ലി രാ​ജി​വെ​ച്ച ആ ​യു​വ​തി, ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ഒ​രു പു​തി​യ അ​വ​സ​ര​ത്തി​നാ​യി അ​ല​യു​ന്ന ത​ന്‍റെ ദു​ര​നു​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു. 

ത​ന്‍റെ കൈ​വ​ശ​മു​ള്ള ഉ​ന്ന​ത ബി​രു​ദം പോ​ലും ജോ​ലി ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നി​ല്ലെ​ന്ന യു​വ​തി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ ഡി​ജി​റ്റ​ൽ ലോ​ക​ത്ത് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തെ​ളി​ച്ച​ത്. 

സാ​ധാ​ര​ണ​ഗ​തി​യി​ൽ ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ളെ പ​രാ​ജ​യ​മാ​യി കാ​ണാ​റു​ള്ള സ​മൂ​ഹ​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ഇ​ത്ത​വ​ണ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്ന് യു​വ​തി​ക്ക് ല​ഭി​ച്ച​ത് വ​ൻ പി​ന്തു​ണ​യാ​ണ്. 

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ക്ക​പ്പെ​ട്ട ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ടു​ക​ഴി​ഞ്ഞു. ജീ​വി​ത​ത്തി​ലെ മാ​ന​സി​ക സ​മാ​ധാ​ന​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ട് ജോ​ലി ഉ​പേ​ക്ഷി​ച്ച യു​വ​തി​യു​ടെ ധൈ​ര്യ​ത്തെ​യാ​ണ് ഭൂ​രി​ഭാ​ഗം പേ​രും പ്ര​ശം​സി​ക്കു​ന്ന​ത്. 

സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ൾ നേ​രി​ട്ട നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

ഉ​ന്ന​ത ബി​രു​ദ​വും ഉ​യ​ർ​ന്ന ശ​മ്പ​ള​വും പ​ല​പ്പോ​ഴും പു​തി​യ ജോ​ലി​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് ത​ട​സ​മാ​കാ​റു​ണ്ടെ​ന്ന വി​ചി​ത്ര​മാ​യ ഒ​രു യാ​ഥാ​ർ​ഥ്യ​വും ഇ​തി​ലൂ​ടെ പു​റ​ത്തു​വ​രു​ന്നു. 

പ​ല ക​മ്പ​നി​ക​ളും ഉ​യ​ർ​ന്ന ശ​മ്പ​ളം ചോ​ദി​ക്കു​ന്ന പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഒ​ഴി​വാ​ക്കി, കു​റ​ഞ്ഞ വേ​ത​ന​ത്തി​ൽ കൂ​ടു​ത​ൽ ജോ​ലി ചെ​യ്യാ​ൻ ത​യ്യാ​റു​ള്ള പു​തു​മു​ഖ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്നു എ​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി ചി​ല​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. 

അ​ഭി​മു​ഖ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ലും വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ ക​മ്പ​നി​ക​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ കാ​ത്തി​രി​പ്പി​ക്കു​ന്ന​തും തൊ​ഴി​ൽ വി​പ​ണി​യി​ലെ ഇ​ന്ന​ത്തെ വെ​ല്ലു​വി​ളി​യാ​യി പ​ല​രും പ​ങ്കു​വെ​ച്ചു. 

ത​ന്‍റെ ക​രി​യ​റി​ലെ ഒ​രു കാ​ല​ഘ​ട്ടം അ​വ​സാ​നി​ച്ചു​വെ​ന്നും പു​തി​യൊ​രു തു​ട​ക്ക​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും കു​റി​ച്ച യു​വ​തി​യു​ടെ പോ​സ്റ്റ്, ഇ​ന്ന് ഇ​ന്ത്യ​യി​ലെ കോ​ർ​പ്പ​റേ​റ്റ് ലോ​ക​ത്ത് യു​വാ​ക്ക​ൾ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ളി​ലേ​ക്കും മാ​റു​ന്ന 

Tags : IIMGraduate JobMarket2026 CareerBreak MentalHealthMatters ViralNews

Recent News

Corehub Up