x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ഹ​സ്യ​മാ​യി ര​ണ്ടാം വി​വാ​ഹം; ക​ല്യാ​ണ​പ്പ​ന്ത​ലി​ലേ​ക്ക് പോ​ലീ​സു​മാ​യി വ​ന്ന് വ​ര​നെ തൂ​ക്കി ആ​ദ്യ ഭാ​ര്യ


Published: July 28, 2026 04:50 PM IST | Updated: July 28, 2026 04:50 PM IST

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​രി​ൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ പോ​ലീ​സു​മാ​യി എ​ത്തി​യ യു​വ​തി വ​ര​നെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത് വ​ലി​യ ബ​ഹ​ള​ത്തി​ന് കാ​ര​ണ​മാ​യി.

ആ​ദ്യ​ഭാ​ര്യ​യു​മാ​യു​ള്ള ബ​ന്ധം നി​യ​മ​പ​ര​മാ​യി വേ​ർ​പെ​ടു​ത്താ​തെ ര​ണ്ടാ​മ​ത് വി​വാ​ഹം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ചാ​മ​ൻ​ഗ​ഞ്ച് സ്വ​ദേ​ശി​നി​യാ​യ സ​ഹാ​ന ഹ​സ​ൻ പോ​ലീ​സി​നെ​യും കൂ​ട്ടി വി​വാ​ഹ​വേ​ദി​യി​ലെ​ത്തി​യ​ത്.

2022-ൽ ​പ്ര​ണ​യി​ച്ചു വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും ത​മ്മി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വി​ഷ​യം നി​ല​വി​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

അ​തി​നി​ടെ ഭ​ർ​ത്താ​വ് ആ​സി​ഫ് മു​ഹ​മ്മ​ദ് ര​ഹ​സ്യ​മാ​യി ര​ണ്ടാ​മ​തും വി​വാ​ഹി​ത​നാ​യ വി​വ​ര​മ​റി​ഞ്ഞ സ​ഹാ​ന വേ​ദി​യി​ലെ​ത്തി ന​വ​വ​ധു​വി​നെ​യും വീ​ട്ടു​കാ​രെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം കൈ​വി​ട്ടു​പോ​യ​തോ​ടെ സ്ഥ​ലം​വി​ടാ​ൻ ശ്ര​മി​ച്ച വ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ പോ​ലീ​സി​നെ​യും കൂ​ട്ടി സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ സ​ഹാ​ന, ന​വ​വ​ധു​വും അ​തി​ഥി​ക​ളും നോ​ക്കി​നി​ൽ​ക്കെ വേ​ദി​യി​ലേ​ക്ക് ക​യ​റി​ച്ചെ​ന്ന് വ​ധു​വി​നെ നേ​രി​ട്ട് ചോ​ദ്യം ചെ​യ്തു.

താ​ൻ ആ​സി​ഫി​ന്‍റെ ഭാ​ര്യ​യാ​ണെ​ന്നും ഔ​ദ്യോ​ഗി​ക​മാ​യി ബ​ന്ധം വേ​ർ​പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഈ ​വി​വാ​ഹം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും സ​ഹാ​ന ഉ​റ​ക്കെ പ്ര​ഖ്യാ​പി​ച്ചു.

പെ​ട്ടെ​ന്നു​ണ്ടാ​യ ഈ ​സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ അ​തി​ഥി​ക​ളും ബ​ന്ധു​ക്ക​ളും അ​മ്പ​ര​ന്നു നി​ൽ​ക്കെ, വേ​ദി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ആ​സി​ഫി​നെ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ര്‍​ന്ന് ആ​സി​ഫി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ്, നി​ല​വി​ലെ കേ​സി​ന്‍റെ​യും പ​രാ​തി​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : KanpurNews WeddingDrama ViralNews UttarPradesh Bigamy

Recent News

Corehub Up