മനുഷ്യൻ മനുഷ്യനെ തിരിച്ചറിയണം
മനുഷ്യൻ മനുഷ്യനെ തിരിച്ചറിയണം
മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞ് സ്നേഹത്തോടെയും സാഹോദര്യത്തോടെയുംകൂടി ജീവിക്കാനും അതുവഴി മനവികതയെ ഉയ ർത്താനും റംസാൻ നോമ്പ് വിശ്വാസികൾക്ക് പ്രചോദനം നൽകുന്നു. മാനവികതയുടെ വെളിച്ചം ലോകത്തിന് പകർന്ന വിശുദ്ധ ഖുർആൻ അവതരിച്ചതും ഈ വിശുദ്ധ റംസാനിലാണ.് ദൈവത്തിന്റെ മഹത്വവും മനുഷ്യത്വത്തിന്റെ മഹിമയുമാണ് ഖുർആന്റെ കാതൽ. വർഗ, വർണ, ദേശ, ഭാഷാ വ്യത്യാസമില്ലാതെ ഒരു സമൂഹ സൃഷ്‌ടിയാണ് ഖുർആൻ മുന്നിൽ വയ്ക്കുന്നത്. ഖുർആൻ മാനവരാശിക്ക് പകർന്നു നൽകുന്നത് സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ്.

എല്ലാവരും ആദമിൽ നിന്ന്. ആദമോ മണ്ണിൽ നിന്ന് എന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ വചനമാണ് മനുഷ്യന്റെ അടിസ്‌ഥാനത്തെ സൂചിപ്പിക്കുന്നത്. എന്നിട്ടും ഇന്നും മനുഷ്യൻ ഭിന്നിച്ചും വിഘടിച്ചും പരസ്പരം കലഹിക്കുകയാണ്. ദുഷ്‌ടവിചാരങ്ങളിൽനിന്നും മനുഷ്യനെ പിന്തിരിപ്പിക്കാൻ ആത്മനിയന്ത്രണം അനിവാര്യമാണ്. മനസും ശരീരവും സംസ്കരിക്കുന്നതിലൂടെ വ്യക്‌തിയും സമൂഹ വും സംശുദ്ധരാകുന്നുവെന്നതാണ് റംസാൻ വ്രതം വിശ്വാസികൾക്ക് പകർന്നുനൽകുന്നത്.

പകൽ അന്നപാനീയങ്ങൾ ഉപേക്ഷിക്കുകവഴി വിശ്വാസി ദൈവത്തിന് കീഴ്പ്പെടുന്നതോടൊപ്പം ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും നിർവാഹമില്ലാതെ ചുറ്റുപാടും വിശന്നു കഴിയുന്നവരുടെ വിശപ്പിന്റെ വിളിയെക്കുറിച്ചും ചിന്തിക്കാൻ പ്രേരണ നൽകുന്നു. ഇതുവഴി പാവപ്പെട്ടവരോട് കാരുണ്യ ഭാവവും കനിവും സൃഷ്‌ടിക്കപ്പെടുകയും അവർക്ക് ദാനം ചെയ്യാനുള്ള മനസ്‌ഥിതിയും കൈവരുന്നു. മനസിനെ പാപമുക്‌തമാക്കാനും സത്കർമങ്ങൾ ചെയ്യാനും ദൈവം വിശ്വാസികൾക്ക് നൽകിയ അനുഗ്രഹസമ്പത്താണ് റംസാൻ നോമ്പ്. അതി നാൽ കോപം, അസൂയ, പരദൂഷണം, ഏഷണി, കളവ് പറയൽ എന്നീ ദുഃസ്വഭാവങ്ങളിൽ നിന്നും ഒഴിവായി ക്ഷമയും സൽസ്വഭാവവുമുള്ള ഉത്തമ മനുഷ്യനും വിശ്വാസിയുമായിത്തീരാനുള്ള പ്രാർത്ഥനാപൂർണമായ ജീവിതമാണ് റംസാൻ നോമ്പ് എടുക്കുന്ന ഓരോ വിശ്വാസിയും അതിനാൽ അനുഷ്ഠിക്കേണ്ടത്.


ദാനധർമങ്ങൾക്ക് ഈ മാസത്തിൽ ഇരട്ടി പ്രതി ഫലം ലഭിക്കുന്നു. അതി നാൽ കഴിവിന്റെ പരമാ വധി പാവപ്പെട്ടവരെ സഹായിക്കണം. ഖുർആ ൻ പാരായണം, രാത്രിയി ലെ തറാവീഹ് നമസ്ക്കാ രം, ഇഅ്തികാഫ് എന്നി വ നിർവഹിച്ച് ദൈവത്തി ന് ഇഷ്‌ടപ്പെട്ട ജീവിതം നയിക്കാനുള്ള പരിശീലനമാണ് നാം നേടിയെടുക്കേണ്ടത്. പ്രതിഫലം ആഗ്രഹിച്ച് ഒരാൾ രാത്രിയിൽ തറാവീഹ് നമസ്കരിച്ചാൽ (റംസാനിലെ പ്രത്യേക നമസ്ക്കാരം) അവന്റെ മുൻകാല പാപങ്ങൾ പൊറുക്കപ്പെടുമെ ന്നാണ് ഹദീസ് വ്യക്‌തമാക്കു ന്നത്.

ഖുർആൻ നന്നായി പാരായണം ചെയ്യാനും ഖുർആന്റെ മഹത്തായ സന്ദേശം സ്വന്തം ജീവിതത്തിൽ പകർത്താനും അതനുസരിച്ച് ശിഷ്‌ടകാലത്ത് ജീവിക്കാനും വിശ്വാസിക്ക് കഴിയണം. നോമ്പുകാരനെ നോമ്പ് തുറപ്പിച്ചും സമൂഹ നോമ്പുതുറകളിലൂടെയും റംസാൻ നൽകുന്ന സഹോദര്യത്തിന്റെ സന്ദേശം മറ്റുള്ളവർക്ക് പകർന്നു നൽകാനും സാധിക്കണം. വിശുദ്ധ റംസാന്റെ പവിത്രത കാത്തുസൂക്ഷിച്ചുള്ള പ്രവർത്തനമാണ് വിശ്വാസികൾ നടത്തേണ്ട്.

അനുഗ്രഹ വസന്തം നിറഞ്ഞ ഈ റംസാൻ നോമ്പുകാലം വിശ്വാസികൾക്ക് നന്മകളുടെ വസന്തകാലമാണ്. അതിനാൽ തിന്മയെ നന്മകൊണ്ട് പ്രതിരോധിച്ച് ക്ഷമയുടെയും ത്യാഗത്തിന്റെയും വഴികളിലൂടെ മനുഷ്യരിൽ ഏകോദര ഭാവം വളർത്തി ചൈതന്യപൂർണമായ ജീവിതം നയിക്കാൻ ഓരോ വിശ്വാസികൾക്കും കഴിയട്ടെ.

<യ>കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി (സംസ്‌ഥാന പ്രസിഡന്റ്, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ)