ആത്മീയ ധന്യതയുടെ റംസാൻ
ആത്മീയ ധന്യതയുടെ റംസാൻ
വിശുദ്ധ മാസമായ റംസാൻ മുസ്ലിം വിശ്വാസികൾക്ക് ആത്മീ യധന്യതയുടെ കാലമാണ്. സഹജീ വികളോട് കരുണ കാണിക്കാനുള്ള പുണ്യകാലം. പാവപ്പെട്ടവരുടെ ദുരിത പൂർണമായ ജീവിതത്തിൽ തണൽ വിരിക്കാനാണ് റംസാൻ വിശ്വാസിയോട് ആവശ്യപ്പെടുന്നത്. വ്രതം ആരംഭിച്ചാൽ കഷ്‌ടപ്പെടുന്നവരെ കൂടുതൽ സഹായി ക്കണമെന്നാണ് കാരുണ്യത്തിന്റെ പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചത്.

ശരീരവും മനസും ശുദ്ധീകരിച്ച് ആരാധനാ ധന്യമായ ജീവിതം നയിക്കുമ്പോഴാണ് റംസാൻ ജീവിതം സാർത്ഥകമാവുന്നത്. മുസ്ലിംങ്ങൾക്ക് ഒരു ആരാധന എന്നതിലപ്പുറം സാമൂഹികമായ നിരവധി സന്ദേശങ്ങളാണ് വ്രതകാലം നൽകുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വിശപ്പ് എന്താണെന്ന് അനുഭവിക്കലാണ്. പാവപ്പെട്ടവന്റെ വിശപ്പ് സമൂഹത്തിലെ എല്ലാ ആളുകളും അനുഭവിക്കുമ്പോൾ, പരസ്പരം സഹായിക്കാനും സ്നേഹിക്കാനും മനുഷ്യർക്ക് സാധിക്കും. ഈ സാമൂഹിക സന്ദേശം മുസ്ലിം വിശ്വാസികൾ ഈ വിശുദ്ധ മാസത്തിൽ ജീവ ിതത്തി ൽ പകർത്തുന്നു.


അകലങ്ങളിൽ കഴിയുന്ന മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത്. വിവിധ രൂപങ്ങളിലുള്ള മതിൽക്കെ ട്ടുകൾക്കുള്ളിൽ കഴിയുന്നവർ. പരസ്പരം ആക്രമിക്കുന്നവരും അന്യരുടെ അഭിമാനം കൈയേറുന്നവരുമായി നാം മാറിക്കഴിഞ്ഞു. കലുഷമായ മനുഷ്യ മനസുകളെ ശുദ്ധീകരിക്കാനുള്ളതാണ് ഈ നോമ്പ് കാലം. പരസ്പരം സ്നേഹിക്കുകയും സൗഹാർദം കാത്തു സൂക്ഷിക്കുകയും ചെയ്യുമ്പോഴാണ് ഒരാളുടെ വിശ്വാസം പൂർണമാവുന്നത്.

കാരുണ്യത്തിന്റെ പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞു: ‘’ഇതാ, നിങ്ങൾക്ക് റംസാൻ ആഗതമായിരിക്കുന്നു. പുണ്യത്തിന്റെ മാസമാണിത്. അല്ലാഹു അവന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിങ്ങളെ ആവരണം ചെയ്യാൻ പോകുന്നു. അവന്റെ കരുണ അവതരിക്കുന്നു. പാപങ്ങൾ പൊഴിഞ്ഞു വീഴുന്നു. പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുന്നു. നിങ്ങളുടെ കിടമൽസരം അല്ലാഹു നോക്കിക്കാണുന്നു. അവൻ നിങ്ങളെ മുൻനിർത്തി മലക്കുകളോട് അഭിമാനം പങ്കുവെക്കുന്നതാണ്.

നാഥന്റെ കാരുണ്യം മണ്ണിൽ പെയ്തിറങ്ങുന്ന മാസമാണിത്. പുണ്യ കർമങ്ങൾ ചെയ്യാനുള്ള കർത്തവ്യ ബോധത്തോടെ ജീവിക്കുമ്പോൾ റംസാൻ മാസത്തിൽ ആരാധനാ ധന്യമായ ഒരു ജീവിതം നയിക്കാൻ കഴിയും. നമുക്ക് ചുറ്റും ജീവിക്കുന്നവരോട് കരുണ ചെയ്യുകയും പാവപ്പെട്ടവരെ സഹായിക്കുകയും വേണം. പിശാചിനെ തടവിലാക്കുന്ന ഈ വിശുദ്ധദിനരാത്രങ്ങൾ ദരിദ്രരെ സഹായിക്കാനുള്ളതാണ്. മുൻകാലങ്ങളിൽ ചെയ്തു പോയ പാപങ്ങൾ പൊറുത്തു തരാൻ പ്രാർഥിക്കുക. അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന റംസാ നിൽ അവൻ പ്രാർഥനക്ക് ഉത്തരം നൽകും. മനസി നുള്ളിലെ നീറുന്ന വിഷ യങ്ങൾ നാഥനോട് തുറന്ന് പറയുക.


പരസ്പരം സ്നേഹി ക്കാനും മറ്റുള്ളവർക്ക് പൊറുത്തു കൊടുക്കാനുമുള്ള അവസരം കൂടിയാണ് റംസാൻ. കുടുംബ ബന്ധം ചേർക്കാനും എല്ലാ അതിർവരമ്പുകൾക്കും അപ്പുറം മനുഷ്യ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും സമയം കണ്ടെത്തണം. പരസ്പരം മറന്നും പൊറുത്തും സ്നേഹിക്കാൻ കഴിയുന്ന സമൂഹത്തിന് വിജയത്തിന്റെ വഴികൾ ഒന്നൊന്നായി തുറക്കപ്പെടും. റംസാൻ നൽകുന്ന മഹത്തായ സാമൂഹിക പാഠം തന്നെ സ്നേഹസമൂഹം സുരക്ഷിത സമൂഹമെന്നതാണെന്ന് മനസിലാക്കാൻ പ്രയാസമില്ല. റംസാനിൽ മറക്കാനും പൊറുക്കാനും മനുഷ്യ നാകണം. മറ്റുള്ളവരെ സമീപിക്കാനും മറ്റുള്ളവ രോട് സഹകരിക്കാനും സാധിക്കണം.

പ്രവാചകൻ മുഹമ്മദ് നബി എന്നും ഇല്ലാത്തവന്റെ കൂടെയായിരുന്നു. അധ്വാനിക്കുന്നവർക്ക് അവരുടെ വിയർപ്പ് വറ്റുന്നതിനു മുമ്പ് തന്നെ കൂലി നൽകണമെന്ന് പ്രവാചകൻ പറഞ്ഞു. അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ പ്രവാചകൻ ബഹു മാനിച്ചു. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ച് ഭക്ഷിക്കുന്നവൻ വിശ്വാസിയല്ല എന്നും അവിടുന്ന് ഉണർത്തി. മനുഷ്യൻ എന്ന മഹത്തായ അനുഭവത്തെ മനോഹരമായി അവതരിപ്പിച്ച പ്രവാചകനാണ് മുഹമ്മദ് നബി. കൂടുതൽ നല്ല മനുഷ്യരാവാനുള്ള സാഹചര്യമാണ് ഓരോ വ്രതകാലവും മനുഷ്യർക്കായി ഒരുക്കുന്നത്.

നമ്മുടെ നാട്ടിൻ പുറങ്ങളിലെ ഇഫ്താർ വിരുന്നുകൾ സൗഹാർദ വേദികളാവണം. പരസ്പരം സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെയാണ് വ്രതം വിഭാവന ചെയ്യുന്നത്. നാഥന്റെ കാരുണ്യം ഭൂമിയിലിറങ്ങുന്ന ഈ പുണ്യ മാസത്തിൽ മനുഷ്യർ പരസ്പരം കരുണ ചെയ്തു ജീവിക്കണം. അപ്പോഴാണ് റംസാൻ ജീവിതം സാർത്ഥകമാകുന്നത്.

<യ>കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ (ജനറൽ സെക്രട്ടറി, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ)