വിശപ്പിലെ ആത്മീയത
വിശപ്പിലെ ആത്മീയത
രാവിലെ പ്രാതൽ കഴിക്കുന്നതാണ് ഉച്ചയ്ക്കു വിശക്കാൻ കാരണം. റംസാനിൽ പ്രാതലില്ലാത്തതിനാൽ ആളുകൾ ഉച്ചഭക്ഷണം മറന്നുകളയുന്നു. പിന്നീട് കാര്യങ്ങളെല്ലാം സാധാഗതിയിലാണ്.
റംസാൻ മാസം അല്ലാത്തപ്പോൾ വല്ലപ്പോഴും ഒന്നോ രണ്ടോ നേരത്തെ ഭക്ഷണം കഴിക്കാനാവതെ വരുമ്പോൾ റംസാൻ വ്രതത്തെ ഓർത്താൽ പെട്ടന്നുതന്നെ വ്രതമെടുത്തവർക്ക്വിശപ്പിനെ അവഗണിക്കാനാകും. ’’

പ്രസിദ്ധ ജർമൻ ചിന്തകൻ മുറാദ് വിൽഫ്രീഡ് ഹോഫ്മാൻ തന്റെ ജേണിറ്റു മക്ക എന്ന കൃതിയിൽ ഇങ്ങനെ കുറിച്ചിട്ടു: “”പണവും ഭക്ഷണവുമില്ലാത്തതുമൂലം വർഷം മുഴുവൻ നോമ്പനുഷ്ഠിക്കേണ്ടി വരുന്നവരെ കുറിച്ച് ശക്‌തമായൊരു സാമൂഹികാവബോധം ഉണ്ടാക്കിയെടുക്കാൻ വ്രതാനുഷ്ഠാനം നമ്മെ നന്നായി സഹായിക്കും. ചുരുങ്ങിയത് വർഷത്തിലൊരിക്കലെങ്കിലും നാം അവരുടെ ചെരിപ്പിൽ നടക്കുന്നല്ലോ.’

ജർമനിയിൽ പിറന്ന ഹോഫ്മാന്റെ ചില തിരിച്ചറിവുകളാണിവ. വിശപ്പിന്റെ രുചിയറിഞ്ഞവർക്ക് വിശക്കുന്നവന്റെ നിലവിളി കേൾക്കാനും അവരുടെ ദൈന്യത കാണാനും കഴിയുമെന്നാണ് അദ്ദേഹത്തിന്റെ ഈ വരികൾ ഓർമപ്പെടുത്തുന്നത്.

മാസങ്ങൾക്കകം ആയിരക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ വിസ്മയമാണല്ലോ മലയാള സാഹിത്യത്തിലെ അതുല്യരചനയായി അറിയപ്പെടുന്ന ബെന്യാമിന്റെ ആടുജീവിതം. അതിന്റെ മുഖച്ചട്ടയിൽ ഇങ്ങനെയൊരു വാക്യം കാണാം:
“”
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്.’’

ശരിയാണ്, ജീവിതത്തിൽ ഇന്നേവരെ മധുരം നുണയാത്തവനോട് മാധുര്യത്തെപ്പറ്റി ആയിരക്കണക്കിനു പ്രസംഗങ്ങൾ നടത്തിയാലും മാധുര്യത്തെപ്പറ്റി പറയുന്ന പതിനായിരക്കണക്കിനു പുസ്തകങ്ങൾ അവന്റെ കൈയിലേൽപ്പിച്ചാലും മധുരം അയാൾക്കൊരു സങ്കൽപം മാത്രമായി തുടരും.

അതേസമയം ഒരു നുള്ള് പഞ്ചസാര അയാളുടെ നാവിൽ വച്ചുകൊടുത്താൽ ഈവക അധ്വാനങ്ങളൊന്നും വേണ്ടിവരില്ല. കാര്യങ്ങളെല്ലാം വളരെ വ്യക്‌തമായി തീരുകയും ചെയ്യും.

<യ>സി. മുഹമ്മദ് ഹുദവി (ഇമാം, താമരശേരി ടൗൺ ജുമാ മസ്ജിദ്)