സൂക്ഷ്മത നിറഞ്ഞ ജീവിതം കെട്ടിപ്പടുക്കാൻ
സൂക്ഷ്മത നിറഞ്ഞ  ജീവിതം കെട്ടിപ്പടുക്കാൻ
റംസാൻ മാസത്തിൽ ഒരു ഐച്ഛിക കർമം ചെയ്യുന്നതിന് മറ്റു മാസങ്ങളിൽ ഒരു നിർബന്ധകർമം ചെയ്യുന്നതിന്റെ പ്രതിഫലവും ഒരു നിർബന്ധകർമം ചെയ്യുന്നതിന് മറ്റു മാസങ്ങളിൽ 70 നിർബന്ധകർമങ്ങൾ ചെയ്യുന്നതിന്റെ പ്രതിഫലവും ലഭ്യമാണ്. പരസ്പരം സഹായിക്കേണ്ട മാസമാണിത്. ഇതിൽ ആദ്യത്തെ 10 ദിനങ്ങൾ അനുഗ്രഹത്തിന്റെയും രണ്ടാമത്തെ 10 ദിനങ്ങൾ പാപമോചനത്തിന്റെയും അവസാന 10 ദിനങ്ങൾ നരകമോചനത്തിന്റെയും ദിനങ്ങളാണ്. നോമ്പ് രക്ഷാകവചമാണ്. നാലു കാര്യങ്ങൾ വർധിപ്പിക്കാൻ റസൂൽ (സ) കൽപ്പിക്കുന്നുണ്ട്. ഭലാഇലാഹ ഇല്ലല്ലാ എന്ന ശഹാദത്ത് കലിമ വർധിപ്പിക്കാനും പാപമോചനം തേടാനും സ്വർഗം ചോദിക്കാനും നരകത്തിൽ നിന്ന് മോചനം തേടാനും പ്രവാചകൻ (സ) കൽപ്പിക്കുന്നു.
നോമ്പിന്റെ ആത്യന്തിക ലക്ഷ്യം ഖുർആൻ ഇപ്രകാരമാണ് വിവരിക്കുന്നത്: ഭസത്യവിശ്വാസികളേ, നിങ്ങളുടെ പൂർവികർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടതുപ്രകാരം നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷ്മശാലികളാവാൻ വേണ്ടി.’ (വി.ഖു 2:183).

വ്യക്‌തിജീവിതത്തിൽ സൂക്ഷ്മത അനിവാര്യമാണെന്നും വ്രതാനുഷ്ഠാനം വഴി സൂക്ഷ്മത നിറഞ്ഞ ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കുമെന്നുമാണ് ഈ ഖുർആനികാധ്യാപനം നമ്മെ ബോധ്യപ്പെടുത്തുന്നത്.

ലോകത്ത് ഇന്നു നിലനിൽക്കുന്നതും കാലഹരണപ്പെട്ടുപോയതുമായ പല സമുദായങ്ങളിലും ഇക്കാണുന്ന രൂപത്തിലല്ലെങ്കിലും മറ്റൊരു രൂപത്തിൽ വ്രതം നിലനിന്നതായി കാണാം. പ്രാചീന ചൈനയിലും ഭാരതത്തിലും ഈജിപ്തിലും വ്രതം ആരാധനയായിരുന്നു. ഗ്രീക്ക് സംസ്കാരങ്ങളിൽ വ്രതം മൗനംപാലിച്ചുകൊണ്ടായിരുന്നു. ഇതര വേദഗ്രന്ഥങ്ങളിലും നോമ്പിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്.

സീനാ പർവതത്തിലേക്കു പോവുന്നതിനു മുമ്പ് മൂസാ (അ) 40 ദിവസം നോമ്പനുഷ്ഠിച്ചിരുന്നു. വിവിധ രൂപങ്ങളിലാണെങ്കിൽപ്പോലും മനുഷ്യനിൽ വ്രതാനുഷ്ഠാനങ്ങൾ വഴി സ്വഭാവസംസ്കരണത്തിനും ആരോഗ്യസംരക്ഷണത്തിനും സാധിച്ചിട്ടുണ്ടെന്നതിനു തെളിവാണിത്.

<യ>പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ(സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി)