കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​യെ ര​ക്ഷ​പ്പെ​ടു​ത്തി
പോ​ത്ത​ൻ​കോ​ട്: കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​യെ അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. കാ​വു​വി​ള കു​ന്നു​വി​ള വീ​ട്ടി​ൽ വി​ജ​യ​ൻ (48) നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കി​ണ​റ്റി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

പോ​ത്ത​ൻ​കോ​ട്, പു​ലി​വീ​ട് വാ​ർ​ഡി​ൽ തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ റി​യാ​സ് ഖാ​ന്‍റെ വീ​ട്ടി​ലെ അ​ൻ​പ​ത് അ​ടി​യോ​ളം ആ​ഴം വ​രു​ന്ന കി​ണ​റ്റി​ൽ വി​ജ​യ​ൻ വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങി​യി​രു​ന്നു. വൃ​ത്തി​യാ​ക്കി​യ ശേ​ഷം തി​രി​ച്ചു ക​യ​റാ​ൻ ക​ഴി​യാ​തെ വ​ന്ന​പ്പോ​ഴാ​ണ് ക​ഴ​ക്കൂ​ട്ടം അ​ഗ്നി​ശ​മ​ന സം​ഘ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജി​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്തോ​ഷ് കു​മാ​ർ, സ​ജു​കു​കാ​ർ,ശ്യാം​ജി, ചി​ത്ര​സേ​ന​ൻ, ബി​ബി​ൻ ച​ന്ദ്ര​ൻ, ഹാ​മി​ൽ​ട്ട​ൻ,സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.