കേസ്-കൗണ്ടർ കേസ് : മ​ണ്ണു​മാ​ഫി​യ ആ​ക്ര​മ​ണം: നാ​ലു​പേ​ര്‍ക്കെ​തി​രേ കേ​സ്
Saturday, April 20, 2024 6:59 AM IST
ച​ങ്ങ​നാ​ശേ​രി: തെ​ങ്ങ​ണാ​യി​ല്‍ വ്യാ​പാ​രി​യെ അ​ക്ര​മി​ച്ച കേ​സി​ല്‍ നാ​ലു​പേ​ര്‍ക്കെ​തി​രേ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് കേ​സെ​ടു​ത്തു. തെ​ങ്ങ​ണ ജം​ഗ്ഷ​നി​ല്‍ മൊ​ബൈ​ല്‍ ഹ​ട്ട് സ്ഥാ​പ​നം ന​ട​ത്തു​ന്ന മാ​മ്മൂ​ട് ത​കി​ടി പു​ളി​ക്കാ​ശേ​രി ജ​യിം​സ് ജോ​സ​ഫി (60)നെ ​മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പോ​ലീ​സ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ്ര​തി​ക​ളു​ടെ പേ​രു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, ത​ങ്ങ​ളെ ആ​ക്ര​മി​ച്ചെ​ന്ന നാ​ലം​ഗ​സം​ഘ​ത്തി​ന്‍റെ കൗ​ണ്ട​ര്‍ കേ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജ​യിം​സ് ജോ​സ​ഫി​നെ​തി​രേ​യും പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.

മാ​മ്മൂ​ട് ത​കി​ടി വ​രാ​ക്കു​ന്ന് ഭാ​ഗ​ത്ത് കു​ന്നി​ടി​ച്ച് മ​ണ്ണെ​ടു​ക്കു​ന്ന​തി​നെ​തി​രേ ക​ഴി​ഞ്ഞ നാ​ലു​മാ​സ​ക്കാ​ല​മാ​യി നാ​ട്ടു​കാ​ര്‍ സ​മ​ര​ങ്ങ​ളി​ലും ത​ര്‍ക്ക​ത്തി​ലു​മാ​ണ്. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ജ​യിം​സി​ന് മ​ണ്ണ് മാ​ഫി​യ സം​ഘ​ത്തി​ല്‍പ്പെ​ട്ട​വ​രു​ടെ മ​ര്‍ദ​ന​മേ​റ്റ​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്കു പോ​കാ​ന്‍ ത​യാ​റെ​ടു​ക്കു​മ്പോ​ഴാ​ണ് ഒ​രു​സം​ഘം ആ​ളു​ക​ള്‍ ത​ട​ഞ്ഞു​നി​ര്‍ത്തി ജ​യിം​സി​നെ മ​ര്‍ദി​ക്കു​ക​യും കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. പ​രി​ക്കേ​റ്റ ജ​യിം​സ് കോ​ട്ട​യ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.