ചെ​ന്താ​മ​രകൾ കരിഞ്ഞുണങ്ങി; ആ​മ്പ​ലും ത​ല​താ​ഴ്ത്തി
Friday, May 3, 2024 12:05 AM IST
കോ​​ട്ട​​യം: വെ​​ള്ള​​ത്തി​​ലും ചേ​​റി​​ലും പ​​ട​​ര്‍​ന്നു വ​​ള​​ര്‍​ന്ന് പൂ​​വി​​ടു​​ന്ന താ​​മ​​ര​​യ്ക്കും താ​​ങ്ങാ​​നാ​​വു​​ന്നി​​ല്ല ഇ​​പ്പോ​​ഴ​​ത്തെ വേ​​ന​​ല്‍​ച്ചൂ​​ട്. കു​​മ​​ര​​കം കാ​​യ​​ലോ​​ര​​ത്തും വെ​​ള്ള​​ക്കെ​​ട്ടി​​ലും വ​​ള്ളി​​വീ​​ശി വ​​ള​​രു​​ന്ന ചെ​​ന്താ​​മ​​ര​​പ്പൂ​​ക്ക​​ള്‍​ക്ക് വെ​​ള്ള​​നി​​റ​​മാ​​യി.

താ​​മ​​ര കൃ​​ഷി ചെ​​യ്യു​​ന്ന ക​​ര്‍​ഷ​​ക​​ര്‍​ക്ക് അ​​ഴ​​കും വ​​ലു​​പ്പ​​വും ചു​​വ​​പ്പ​​ഴ​​കു​​മു​​ള്ള പൂ​​ക്ക​​ള്‍ വി​​ല്‍​ക്കാ​​നാ​​വു​​ന്നി​​ല്ല. വെ​​ള്ള നി​​റ​​ത്തി​​ല്‍ ചീ​​യ​​ല്‍ വീ​​ണ ചെ​​റി​​യ പൂ​​ക്ക​​ളാ​​ണ് കാ​​ണാ​​നാ​​വു​​ക. ഇ​​പ്പോ​​ള്‍ കു​​മ​​ര​​ത്തെ തോ​​ടു​​ക​​ളി​​ല്‍ രാ​​ത്രി വൈ​​കു​​വോ​​ളം ചൂ​​ടു​​വെ​​ള്ള​​മാ​​ണ്. താ​​മ​​ര​​യും ആ​​മ്പ​​ലും മ​​റ്റു ചെ​​ടി​​ക​​ളു​​മൊ​​ക്കെ ത​​ല താ​​ഴ്ത്തി. അ​​തേ​​സ​​മ​​യം നാ​​ടി​​നു ഭീ​​ഷ​​ണി ഉ​​യ​​ര്‍​ത്തി കു​​ള​​വാ​​ഴ​​യും ആ​​ഫ്രി​​ക്ക​​ന്‍​പാ​​യ​​ലും പ​​ട​​ര്‍​ന്നു​​വ​​ള​​രു​​ക​​യാ​​ണ്.