സെ​​​ന്‍റ് ആ​​​ൻ​​​സി​​​ലെ കു​​​ട്ടി​​​ക്കാ​​​ല​​​മോ​​​ർ​​​ത്ത് 27 വ​​​നി​​​ത​​​ക​​​ളു​​​ടെ കൂ​​​ടി​​​ച്ചേ​​​ര​​​ൽ
Friday, May 3, 2024 7:16 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: 1974ല്‍ ​​​സെ​​​ന്‍റ് ആ​​​ന്‍സ് സ്‌​​​കൂ​​​ളി​​​ല്‍നി​​​ന്ന് എ​​​സ്എ​​​സ്എ​​​ല്‍സി ക​​​ഴി​​​ഞ്ഞി​​​റ​​​ങ്ങി​​​യ 27 വ​​​നി​​​ത​​​ക​​​ള്‍ മേ​​​യ് ദി​​​ന​​​ത്തി​​​ല്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ല്‍ ഒ​​​ത്തു​​​കൂ​​​ടി. ആ​​​ന​​​ന്ദാ​​​ശ്ര​​​മ​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ള്ള സൂ​​​സി ഒ​​​ള​​​ശ​​​യു​​​ടെ വീ​​​ട്ടി​​​ലാ​​​ണ് വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നെ​​​ത്തി​​​യ വ​​​നി​​​ത​​​ക​​​ള്‍ ഒ​​​ന്നി​​​ച്ചു​​​കൂ​​​ടി​​​യ​​​ത്.

കാ​​​ന​​​ഡ​​​യി​​​ല്‍ താ​​​മ​​​സ​​​മാ​​​ക്കി​​​യ ബീ​​​ന പ്ര​​​ക്കാ​​​ട്ടാ​​​ണ് കൂ​​​ടി​​​ച്ചേ​​​ര​​​ലി​​​നു മു​​​ന്‍ക​​​യ്യെ​​​ടു​​​ത്ത​​​ത്. 1974 ബാ​​​ച്ചി​​​ല്‍ എ​​​സ്എ​​​സ്എ​​​ല്‍സി പാ​​​സാ​​​യ​​​വ​​​രി​​​ല്‍ ഒ​​​ട്ടു​​​മി​​​ക്ക​​​വ​​​രും 1964ല്‍ ​​​ഒ​​​ന്നാം ക്ലാ​​​സ് മു​​​ത​​​ല്‍ സ്‌​​​കൂ​​​ളി​​​ല്‍ പ​​​ഠി​​​ച്ച​​​വ​​​രാ​​​യി​​​രു​​​ന്നു.

ത​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന ഗു​​​രു​​​ഭൂ​​​ത​​​ർ സി​​​സ്റ്റ​​​ര്‍ ഗൊ​​​രേ​​​ത്തി, സി​​​സ്റ്റ​​​ര്‍ എ​​​ല്‍സി​​​റ്റ, സി​​​സ്റ്റ​​​ര്‍ സെ​​​സി​​​ല്‍, സി​​​സ്റ്റ​​​ര്‍ ജീ​​​ന്‍മേ​​​രി എ​​​ന്നി​​​വ​​​രെ നേ​​​രി​​​ല്‍ക്ക​​​ണ്ട് അ​​​നു​​​ഗ്ര​​​ഹം വാ​​​ങ്ങി​​​യ ഇ​​​വ​​​ര്‍ സി​​​സ്റ്റ​​​ര്‍ സൂ​​​സി മ​​​രി​​​യാ​​​യെ​​​യും സ​​​ന്ദ​​​ര്‍ശി​​​ച്ചു.

മേ​​​രി​​​ക്കു​​​ട്ടി ജോ​​​സ​​​ഫ് കാ​​​വാ​​​ലം ഉ​​​ള്‍പ്പെ​​​ടെ മ​​​ണ്മ​​​റ​​​ഞ്ഞു പോ​​​യ ടീ​​​ച്ച​​​ര്‍മാ​​​രു​​​ടെ ദീ​​​പ്ത​​​സ്മ​​​ര​​​ണ​​​ക​​​ള്‍ക്ക് മു​​​മ്പി​​​ല്‍ ആ​​​ദ​​​രാ​​ഞ്ജ​​​ലി​​​ക​​​ള്‍ അ​​​ര്‍പ്പി​​​ച്ച പൂ​​​ര്‍വ​​​വി​​​ദ്യാ​​​ര്‍ഥി​​​നി​​​ക​​​ള്‍ നി​​​ല​​​വി​​​ലെ ഹെ​​​ഡ്മി​​​സ്ട്ര​​​സ് സി​​​സ്റ്റ​​​ര്‍ ബ്ലെ​​​സി​​​യ​​​യു​​​മൊ​​​ത്ത് ഗ്രൂ​​​പ്പ് ഫോ​​​ട്ടോ​​​യു​​​മെ​​​ടു​​​ത്താ​​​ണ് പി​​​രി​​​ഞ്ഞ​​​ത്.