മീ​ന​ച്ചി​ലാ​റ്റി​ൽ ത​ള്ളി​യ മാ​ലി​ന്യ​ക്കൂ​മ്പാ​രം ന​ഗ​ര​സ​ഭാ തൊ​ഴി​ലാ​ളി​ക​ൾ നീ​ക്കം​ചെ​യ്തു
Friday, May 3, 2024 12:05 AM IST
ഈ​രാ​റ്റു​പേ​ട്ട: മീ​ന​ച്ചി​ലാ​റ്റി​ൽ ത​ള്ളി​യ മാ​ലി​ന്യ​ക്കൂ​മ്പാ​രം നീ​ക്കി തൊ​ഴി​ലാ​ളി​ക​ൾ ത​ട​വ​നാ​ൽ ത​ട​യ​ണ​യ്ക്കു താ​ഴെ മീ​ന​ച്ചി​ലാ​റ്റി​ൽ കൂ​ടി​ക്കി​ട​ന്നി​രു​ന്ന മാ​ലി​ന്യ​ക്കൂ​മ്പാ​രം ന​ഗ​ര​സ​ഭാ ക​ണ്ടി​ൻ​ജ​ന്‍റ് ജീ​വ​ന​ക്കാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം​ചെ​യ്തു. ഐ​ആ​ർ​ഡ​ബ്ല്യു ടീം ​അം​ഗ​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​യി. കു​രി​ക്ക​ൾ ന​ഗ​ർ കോ​സ്‌​വേ പാ​ല​ത്തി​നും ചെ​ക്ക്ഡാ​മി​നും ഇ​ട​യ്ക്കു​ള്ള പ്ര​ദേ​ശ​മാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

മീ​ന​ച്ചി​ലാ​റ്റി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. കെ​ട്ടി​ട ഉ​ട​മ​സ്ഥ​ർ, വാ​ർ​ഡ് പ്ര​തി​നി​ധി​ക​ൾ, ആ​ശാ വ​ർ​ക്ക​ർ, ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം അ​ടു​ത്ത ദി​വ​സം ചേ​രു​മെ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മീ​ന​ച്ചി​ലാ​ർ പൂ​ർ​ണ​മാ​യും ശു​ചീ​ക​രി​ക്കു​ന്ന​തി​ന് സ​ന്ന​ദ്ധ ടീ​മു​ക​ളും സം​ഘ​ട​ന​ക​ളും ക്ല​ബു​ക​ളും ചേ​ർ​ന്ന് പ്രവർത്തനം ന​ട​ത്തു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സു​ഹ്റ അ​ബ്ദു​ൾ ഖാ​ദ​ർ പ​റ​ഞ്ഞു.