ച​ര​ള-​വ​ള്ളോം​ക​യം റോ​ഡ് ത​ക​ര്‍​ന്നു
Sunday, April 28, 2024 5:36 AM IST
പൂ​വ​ര​ണി: മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത് 12-ാം വാ​ര്‍​ഡി​ല്‍​പ്പെ​ട്ട ച​ര​ള-​വ​ള്ളോം​ക​യം റോ​ഡ് ത​ക​ര്‍​ന്ന് താ​റു​മാ​റാ​യി. കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കു പോ​ലും സ​ഞ്ച​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് റോ​ഡ്. ഇ​വി​ടെ ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്.

റോ​ഡ് ത​ക​ര്‍​ന്ന​തു​കൊ​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ള്‍ പോ​ലും ഈ ​ വ​ഴി വ​രാ​ന്‍ വി​സ​മ്മ​തി​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​വും ഈ ​റോ​ഡി​ല്‍ ഇ​രു​ച​ക്ര വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍ പെ​ട്ടി​രു​ന്നു. ച​ര​ള​യി​ല്‍​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് വ​ള്ളോം​ക​യ​ത്തി​നു​ള്ള​ത്. ഈ ​റോ​ഡ് എ​ത്ര​യും വേ​ഗം സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.