മേലുകാവുമറ്റത്ത് മെ​ഡി​സി​റ്റി - അ​സം​പ്ഷ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ നി​ർ​മാ​ണോദ്ഘാടനം
Sunday, April 28, 2024 5:36 AM IST
മേ​ലു​കാ​വു​മ​റ്റം: മേ​ലു​കാ​വു​മ​റ്റം സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യും പാലാ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി​യും ചേ​ർ​ന്ന് മേ​ലു​കാ​വു​മ​റ്റ​ത്ത് ആ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളുടെ ഉദ്ഘാടനം മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി എം​ഡി മോൺ. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ലും എ​യ​ർ​സെ​ൽ മീ​റ്റ​ൽ യൂറോ​പ്പ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ഡ​യ​റ​ക്ട​റും ജീ​വ​കാ​രു​ണ്യ പ്രവ​ർ​ത്ത​ക​നു​മാ​യ ബേ​ബി കൊ​ച്ചുപ​റ​മ്പി​ലും ചേ​ർ​ന്ന് നി​ർ​വ​ഹിച്ചു.

ഇ​ട​വ​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ട്ര​സ്റ്റിമാ​രും ഇ​ട​വ​കാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ മെ​ഡി​സി​റ്റി ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഫാ. ​ജി​സ് കീ​ര​ഞ്ചി​റ​യും സ്പി​രി​ച്വ​ൽ ഹെ​ഡ് ഫാ. ​തോ​മ​സ് മ​ണ്ണൂ​രും മേ​ലു​കാ​വു​മ​റ്റം പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് കാ​രാം​വേ​ലി​ലും ന​ട​പ​ടി ക്ര​മ​ങ്ങ​ളും ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു. 15 പേ​ര​ട​ങ്ങു​ന്ന മെ​ഡി​സി​റ്റി ടീം ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ങ്ങ​ൾ നി​ശ്ച​യി​ച്ചു.