തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞു; രം​ഗ​ണ്ണ​നെ കാ​ണാ​നെ​ത്തി ചാ​ണ്ടി ഉ​മ്മ​നും ടീമും
Sunday, April 28, 2024 5:48 AM IST
കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണാ​​വാ​​ശേ​​വും വോ​​ട്ടെ​​ടു​​പ്പും ക​​ഴി​​ഞ്ഞ് ആ​​വേ​​ശം സി​​നി​​മ കാ​​ണ​​നെ​​ത്തി ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ​​യും കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​രും.

ഇ​​ന്ന​​ലെ പാ​​ലാ​​യി​​ലെ പു​​ത്തേ​​ട്ട് തി​​യ​​റ്റ​​റി​​ലെ​​ത്തി​​യാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ മു​​ൻ​​നി​​ര​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കൊ​​പ്പം ഫ​​ഹ​​ദ് ഫാ​​സി​​ലി​​ന്‍റെ സി​​നി​​മ​​യാ​​യ ആ​​വേ​​ശം കാ​​ണാ​​ൻ എ​​ത്തി​​യ​​ത്. ഒ​​രു മാ​​സം നീ​​ണ്ടു​​നി​​ന്ന പ്ര​​ചാ​​ര​​ണ​​ത്തി​​ൽ യു​​ഡിഎ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യ ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജി​​നു പു​​തു​പ്പ​ള്ളി മ​​ണ്ഡ​​ല​​ത്തി​​ൽ ഇ​​ള​​ക്കി മ​​റി​​ച്ച പ്ര​​ചാ​​ര​​ണ​​മാ​​ണു ചാ​​ണ്ടി ഉ​​മ്മ​​നും കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​രും ന​​ട​​ത്തി​​യ​​ത്.

തി​​യ​​റ്റ​​റു​​ക​​ളെ ഇ​​ള​​ക്കി മ​​റി​​ച്ച സി​​നി​​മ​​യാ​​ണ് ആ​​വേ​​ശം. ജി​​ത്തു മാ​​ധ​​വ​​ൻ സം​​വി​​ധാ​​നം ചെ​​യ്ത ചി​​ത്രം ഫ​​ഹ​​ദ് ഫാ​​സി​​ലും അ​​ൻ​​വ​​ർ റ​​ഷീ​​ദു​​മാ​​ണ് നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്.