വി​ത്തു​ക​ള്‍​ക്ക് ക്ഷാ​മം; വി​ല​യി​ല്‍ ക​യ​റ്റം
Sunday, April 28, 2024 5:48 AM IST
കോാ​​ട്ട​​യം: കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ത്തി​​ല്‍ ഉ​​ത്പാ​​ദ​​ന​​വും വി​​ള​​വെ​​ടു​​പ്പും കു​​റ​​ഞ്ഞ​​തോ​​ടെ കാ​​ര്‍​ഷി​​ക ന​​ടീ​​ല്‍ വി​​ഭ​​വ​​ങ്ങ​​ള്‍​ക്ക് ക​​ടു​​ത്ത ക്ഷാ​​മം.

വി​​പ​​ണി​​യി​​ല്‍ വി​​ത്തു​​ക​​ള്‍​ക്ക് റി​​ക്കാ​​ര്‍​ഡ് വി​​ല​​യും. വി​​ത്ത് ചേ​​ന കി​​ലോ​​യ്ക്ക് 100, ഇ​​ഞ്ചി 250 രൂ​​പ നി​​ര​​ക്കി​​ലെ​​ത്തി. ക​​ണ്ണ​​ന്‍ ചേ​​മ്പ് വി​​ത്തി​​ന് 100, കാ​​ച്ചി​​ല്‍ 40 രൂ​​പ നി​​ര​​ക്കി​​ലാ​​ണ് വി​​ല്‍​പ​​ന. ചീ​​മ​​ച്ചേ​​മ്പ് ത​​ട​​യ്ക്ക് ക​​ര്‍​ഷ​​ക ഓ​​പ്പ​​ണ്‍ മാ​​ര്‍​ക്ക​​റ്റു​​ക​​ളി​​ല്‍ കി​​ലോ 30 രൂ​​പ വ​​രെ വി​​ല​​യു​​ണ്ട്. ന​​ന​​കി​​ഴ​​ങ്ങ് പോ​​ലു​​ള്ള പ​​ഴ​​യ കി​​ഴ​​ങ്ങ് ഇ​​ന​​ങ്ങ​​ളി​​ല്‍ പ​​ല​​തും കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ല്‍നി​​ന്ന് അ​​ന്യ​​മാ​​യി.ക​​പ്പ​​ത്ത​​ണ്ടി​​ന് അ​​ഞ്ചു രൂ​​പ മു​​ത​​ല്‍ 10 രൂ​​പ വ​​രെ വി​​ല​​യെ​​ത്തി. പ​​ച്ച​​ക്ക​​പ്പ​​വി​​ല 40 രൂ​​പ ക​​ട​​ന്ന​​തോ​​ടെ​​യാ​​ണ് ത​​ണ്ടി​​നും വി​​ല​​യാ​​യ​​ത്.

കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തോ​​ടെ ക​​ര്‍​ഷ​​ക ഓ​​പ്പ​​ണ്‍​മാ​​ര്‍​ക്ക​​റ്റു​​ക​​ള്‍ നി​​ല​​ച്ച​​താ​​ണ് വി​​ത്ത് ക്ഷാ​​മ​​ത്തി​​ന് പ്ര​​ധാ​​ന കാ​​ര​​ണം. ന്യാ​​യ​​വി​​ല​​യ്ക്ക് ഉ​​ത്പ​​ന്ന​​ങ്ങ​​ല്‍ വി​​ല്‍​ക്കാ​​ന്‍ സം​​വി​​ധാ​​ന​​മി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ കൃ​​ഷി നി​ർ​ത്തി​​യ​​വ​​രു​​മു​​ണ്ട്. നാ​​ട​​ന്‍ വാ​​ഴ​​ക്കു​​ല​​യ്ക്ക് ന്യാ​​യ​​വി​​ല ല​​ഭി​​ക്കാ​​ത്ത​​തും ക​​ര്‍​ഷ​​ക​​രെ വ​​ല​​യ്ക്കു​​ന്നു. 20 രൂ​​പ​​യ്ക്ക് വാ​​ഴ​​വി​​ത്തു വാ​​ങ്ങി വ​​ള​​വും വെ​​ള്ള​​വും ന​​ല്‍​കി കു​​ല വി​​റ്റാ​​ല്‍ ക​​ര്‍​ഷ​​ക​​ന് കി​​ട്ടു​​ന്ന​​ത് തു​​ശ്ച​​മാ​​യ വി​​ല. ഞാ​​ലി​​പ്പൂ​​വ​​ന്‍ നാ​​ട​​ന്‍ കു​​ല​ക​​ള്‍​ക്ക് ഡി​​മാ​​ന്‍​ഡ് ന​​ന്നേ കു​​റ​​ഞ്ഞു. വി​​ല പേ​​ശി വി​​ല്‍​ക്കാ​​ന്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് അ​​വ​​സ​​ര​​മി​​ല്ലാ​​തെ വ​​ന്ന​​താ​​ണ് നി​​ല​​വി​​ലെ പ്ര​​തി​​സ​​ന്ധി.