രാ​ത്രി​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ മു​ന്നി​ൽനി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Saturday, April 27, 2024 3:57 AM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ബ​ന്ധു​വാ​യ രോ​ഗി​ക്ക് മ​രു​ന്നുവാ​ങ്ങി ഇ​രുച​ക്ര വാ​ഹ​ന​ത്തി​ൽ മ​ട​ങ്ങി​വ​രു​ന്ന വ​ഴി​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ മു​ന്നി​ൽ അ​ക​പ്പെ​ട്ട​വ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. സ​ത്രം കോ​ള​നി​യി​ൽ താ​മ​സ​ക്കാ​ര​നാ​യ വ​ർ​ഗീ​സ്, അ​യ്യ​പ്പ​ൻ എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

വ​ണ്ടി​പ്പെ​രി​യാ​റി​ൽനി​ന്ന് വ​ർ​ഗീ​സും സു​ഹൃ​ത്താ​യ അ​യ്യ​പ്പ​നും ബൈ​ക്കി​ൽ സ​ത്ര​ത്തി​ലെ വീ​ട്ടി​ലേ​യ്ക്കു മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്നു. രാ​ത്രി പ​ത്ത​ര​യോ​ടെ മൗ​ണ്ടി​നും ശ​ബ​രി​മ​ല​യ്ക്കും ഇ​ട​യി​ലാ​യി ക​റു​പ്പ​സ്വാ​മി കോ​വി​ലി​നു സ​മീ​പ​മു​ള്ള വ​ള​വി​ൽ ഇ​വ​ർ കാ​ട്ടാ​ന​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും മു​ന്നി​ൽപ്പെ​ടു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ട്ട് ഓ​ടു​ന്ന​തി​നി​ട​യി​ൽ ഇ​രു​വ​ർ​ക്കും വീ​ണു പ​രി​ക്കേ​റ്റു.

ഇ​വ​രു​ടെ ഇ​രുച​ക്ര വാ​ഹ​ന​ത്തി​നും ആ​ന​ക​ൾ കേ​ടുപാ​ട് വ​രു​ത്തി. ഈ ​സ​മ​യം അ​തുവ​ഴി ക​ട​ന്നുപോ​യ സ​ത്രം സ്വ​ദേ​ശി ര​ഞ്ജി​ത്തി​ന്‍റെ മാ​രു​തിക്കാ​റി​നും കാ​ട്ടാ​ന​ക​ൾ ചെ​റി​യ തോ​തി​ൽ കേ​ടുപാ​ട് വ​രു​ത്തി.

സ​ത്രം ഭാ​ഗ​ത്ത് ഒ​രു ഭാ​ഗം പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. മ​റു​ഭാ​ഗം സ്വ​കാ​ര്യ തോ​ട്ട ഭൂ​മി​യു​മാ​ണ്. സ്വ​കാ​ര്യ തോ​ട്ട​ത്തി​ൽ ഈ​റ്റ​ക​ളും മു​ള​ക്കൂ​ട്ട​ങ്ങ​ളും വ​ള​ർ​ന്നു നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തു ഭ​ക്ഷി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് കാ​ട്ടാ​ന​ക​ൾ ഇ​വി​ടെ​യെ​ത്തു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.