എസ്എൻവി എച്ച്എസ്എസ് തിരുമൂലപുരം: വേദി ഒന്ന് - മിമിക്രി, മോണോആക്ട്, വേദി രണ്ട് - കഥാപ്രസംഗം, വേദി മൂന്ന് - പദ്യംചൊല്ലൽ (ഇംഗ്ലീഷ്), പ്രസംഗം (ഇംഗ്ലീഷ്), വേദി നാല് - അറബിക് കലോത്സവം. തിരുമൂലവിലാസം യുപിഎസ്: വേദി അഞ്ച് - കുച്ചിപ്പുടി. എംഡിഇഎം എൽപിഎസ്: വേദി ആറ് - ചെണ്ട, തായന്പക, മദ്ദളം, ചെണ്ടമേളം, പഞ്ചവാദ്യം. ബാലികമാഠം എച്ച്എസ്എസ്: വേദി ഏഴ് - പ്രസംഗം (മലയാളം), അക്ഷരശ്ലോകം, കാവ്യകേളി, വേദി എട്ട് - പദ്യം ചൊല്ലൽ (ഹിന്ദി), പ്രസംഗം (ഹിന്ദി).
നാലു ശിഷ്യർക്കും ഒന്നാം സ്ഥാനം,
നിഖിലിന് അഭിമാന നിമിഷം
തിരുവല്ല: ചാക്യാർകൂത്ത് മത്സരത്തിൽ നാലു ശിഷ്യര്‍ക്കും ഒന്നാം സ്ഥാനം നേടിയതോടെ കലോത്സവ നഗറില്‍ താരമായി കലാമണ്ഡലം നിഖില്‍ മലയാലപ്പുഴ.
ഹയര്‍ സെക്കന്‍ഡറി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പത്തനംതിട്ട ഗവൺമെന്റ് എച്ച്എസ്എസിലെ ജെ. ഗൗരിനന്ദനയും ഹൈസ്കൂള്‍ പെണ്‍കുട്ടികളില്‍ ബഥനി ആശ്രമം സ്കൂള്‍ ചെറുകുളഞ്ഞിയിലെ അക്ഷര ജിനോജ് , ഹൈസ്കൂള്‍ ആണ്‍കുട്ടികളില്‍ കിടങ്ങന്നൂര്‍ എസ് വിജിവി എച്ച്എസ്എസിലെ പി.ഗോപികൃഷ്ണന്, യുപി വിഭാഗത്തില്‍ മലയാലപ്പുഴ എന്‍എസ്എസ് എ.വി അഭിനന്ദ് എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്.
ഹയര്‍ സെക്കന്‍ഡറിയില്‍ കൃഷ്ണാര്‍ജുന യുദ്ധത്തിലെ ഗയാവധവും യുപി, എച്ച്എസ് വിഭാഗത്തില്‍ കല്യാണ സൗഗന്ധികവുമാണ് മത്സരത്തിനായി തെരഞ്ഞെടുത്തത്. പക്കമേളക്കാരായി നാലു പേര്‍ക്കുമൊപ്പം കലാമണ്ഡലം ഹരിദേവ്, കലാമണ്ഡലം അഭിനന്ദ്, കലാമണ്ഡലം അരുണ്‍ എന്നിവരുമുണ്ടായിരുന്നു. മൂന്ന് ഉപജില്ലയില്‍ നിന്നാണ് ശിഷ്യര്‍ മത്സരത്തിനെത്തിയത്.