ക​​ലി​​ഫോ​​ര്‍​ണി​​യ: ഫി​​ഫ 2025 ക്ല​​ബ് ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ ജ​​ര്‍​മ​​ന്‍ ടീം ​​ബൊ​​റൂ​​സി​​യ ഡോ​​ര്‍​ട്ട്മു​​ണ്ടും ഇ​​റ്റ​​ലി​​യി​​ല്‍​നി​​ന്നു​​ള്ള ഇ​​ന്‍റ​​ര്‍ മി​​ലാ​​നും ജീ​​വ​​ന്‍​ നി​​ല​​നി​​ര്‍​ത്തി. ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​രു​​ടീ​​മും ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​തോ​​ടെ​​യാ​​ണി​​ത്. ഗ്രൂ​​പ്പ് ഇ​​യി​​ല്‍ ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ ജാ​​പ്പ​​നീ​​സ് ക്ല​​ബ്ബാ​​യ ഉ​​റാ​​വ റെ​​ഡ് ഡ​​യ​​മ​​ണ്ട്‌​​സി​​നെ തോ​​ല്‍​പ്പി​​ച്ചു. ഇ​​ഞ്ചു​​റി ടൈ​​മി​​ല്‍ വാ​​ല​​ന്‍റൈ​​ന്‍ കാ​​ര്‍​ബോ​​ണി (90+2’) നേ​​ടി​​യ ഗോ​​ളി​​ലാ​​യി​​രു​​ന്നു ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍റെ ജ​​യം. റ​​യോ​​മ വ​​ട​​ന​​ബെ​​യു​​ടെ ഗോ​​ളി​​ല്‍ 11-ാം മി​​നി​​റ്റി​​ല്‍ ഉ​​റാ​​വ​​യാ​​യി​​രു​​ന്നു ആ​​ദ്യ​​ഗോ​​ള്‍ നേ​​ടി​​യ​​ത്. 78-ാം മി​​നി​​റ്റി​​ല്‍ ലൗ​​താ​​രോ മാ​​ര്‍​ട്ടി​​നെ​​സി​​ന്‍റെ ഗോ​​ളി​​ലൂ​​ടെ ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ സ​​മ​​നി​​ല​​യി​​ല്‍ എ​​ത്തി.

ഗ്രൂ​​പ്പ് ഇ​​യി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ അ​​ര്‍​ജ​​ന്‍റൈ​​ന്‍ ക്ല​​ബ് റി​​വ​​ര്‍ പ്ലേ​​റ്റും മെ​​ക്‌​​സി​​ക്കോ​​യി​​ല്‍​നി​​ന്നു​​ള്ള മോ​​ണ്ടെ​​റി​​യും ഗോ​​ള്‍​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. ഗ്രൂ​​പ്പി​​ല്‍ റി​​വ​​ര്‍ പ്ലേ​​റ്റി​​നും ഇ​​ന്‍റ​​ര്‍ മി​​ലാ​​നും നാ​​ലു പോ​​യി​​ന്‍റ് വീ​​ത​​മാ​​ണ്.


ജോ​​ബി​​നു ഗോ​​ള്‍

ജൂ​​ഡ് ബെ​​ല്ലി​​ങ്ഗ​​മി​​ന്‍റെ അ​​നു​​ജ​​ന്‍ ജോ​​ബ് ബെ​​ല്ലി​​ങ്ഗം ബൊ​​റൂ​​സി​​യ ഡോ​​ര്‍​ട്ട്മു​​ണ്ടി​​ന്‍റെ ജ​​ഴ്‌​​സി​​യി​​ല്‍ ആ​​ദ്യ ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. ഗ്രൂ​​പ്പ് എ​​ഫി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ ക്ല​​ബ്ബാ​​യ മാ​​മെ​​ലോ​​ഡി സ​​ണ്‍​ഡൗ​​ണ്‍​സി​​നെ​​തി​​രേ 45-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു ജോ​​ബി​​ന്‍റെ ഗോ​​ള്‍. മത്സരത്തിൽ 4-3നു ​​ബൊ​​റൂ​​സി​​യ ഡോ​​ര്‍​ട്ട്മു​​ണ്ട് ജ​​യം സ്വ​​ന്ത​​മാ​​ക്കി.

ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ബ്ര​​സീ​​ല്‍ ക്ല​​ബ് ഫ്‌​​ളൂ​​മി​​നെ​​ന്‍​സ് 4-2നു ​​ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ന്‍ ടീ​​മാ​​യ ഉ​​ല്‍​സാ​​നെ തോ​​ല്‍​പ്പി​​ച്ചു. ഗ്രൂ​​പ്പി​​ല്‍ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ഫ്‌​​ളൂ​​മി​​നെ​​ന്‍​സി​​നും ഡോ​​ര്‍​ട്ട്മു​​ണ്ടി​​നും നാ​​ലു പോ​​യി​​ന്‍റ് വീ​​ത​​മു​​ണ്ട്. സ​​ണ്‍​ഡൗ​​ണ്‍​സി​​ന് മൂ​​ന്നും.