വിംബിള്‍ഡന്‍ കാസ്പർ റൂഡ് ഇല്ല
Monday, June 23, 2025 3:16 AM IST
ലണ്ടന്‍: നോര്‍വെയുടെ പുരുഷ സിംഗിള്‍സ് ടെന്നീസ് താരം കാസ്പര്‍ റൂഡ് 2025 സീസണ് വിംബിള്ഡനില്നിന്നു പിന്മാറി. കാല്‍മുട്ടിന്റെ പരിക്കില്‍നിന്നു മോചിതനാകാത്തതാണ് പിന്മാറാനുള്ള കാരണം. ജൂണ്‍ 30 മുതല്‍ ജൂലൈ 13വരെയാണ് 2025 സീസണ് വിംബിള്‍ഡന്‍ പോരാട്ടം.