കാർഷികസർവകലാശാല ബിരുദദാനം 26ന്
Saturday, June 21, 2025 2:08 AM IST
തൃശൂർ: കേരള കാർഷികസർവകലാശാലയുടെ 2024 വർഷത്തെ ബിരുദദാന ചടങ്ങ് 26 ന് ഉച്ചകഴിഞ്ഞു രണ്ടിനു പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ നടക്കും. ഗവർണറും ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ബിരുദദാനം നടത്തും.
യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയ ഡയറക്ടർ പ്രഫ.ഡോ. കടന്പോട്ട് സിദിഖ്, ഇസാഫ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ പോൾ തോമസ് എന്നിവർക്കു ഹൊണോറിസ് കോസ നൽകി ആദരിക്കും. കൃഷി, എൻജിനിയറിംഗ്, ഫോറസ്ട്രി എന്നീ ഫാക്കൽറ്റികളിലായി 1039 വിദ്യാർഥികൾക്കാണു ബിരുദം നൽകുന്നത്.