കോഴിക്കോട് മെഡിക്കൽ കോളജ്: എച്ച്ഐവി ടെസ്റ്റിംഗ് ലബോറട്ടറിക്ക് എൻഎബിഎൽ അംഗീകാരം
Saturday, June 21, 2025 2:08 AM IST
തിരുവനന്തപുരം: സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ കോഴിക്കോട് മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന എച്ച്ഐവി ടെസ്റ്റിംഗ് ലബോറട്ടറിക്ക് ഐഎസ്ഒ: 15189-2022 സ്റ്റാൻഡേർഡ്സ് പ്രകാരം എൻഎബിഎൽ അംഗീകാരം ലഭിച്ചു.
2024 മുതൽ മുൻകാല പ്രാബല്യത്തോടെ ഏറ്റവും ആധുനികമായ ഐഎസ്ഒ: 15189-2022 നിലവാരത്തിലുള്ള എൻഎബിഎൽ അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്.
ഐഎസ്ഒ:15189-2022 നിലവാരത്തിലുള്ള എൻഎബിഎൽ അംഗീകാരമുള്ളതിനാൽ ഇവിടെ നിന്നും രോഗികൾക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾക്ക് അന്താരാഷ്ട്ര അംഗീകാരം ഉള്ളതാണ്.