ഗവർണർ കാണിക്കുന്നത് അനാവശ്യം: മന്ത്രി ജി.ആർ. അനിൽ
Saturday, June 21, 2025 2:08 AM IST
തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ ആർഎസ്എസിന്റെ ഭാരതാംബയാണെന്നും ഇക്കാര്യത്തിൽ ഗവർണർ കാണിക്കുന്നതു ശുദ്ധ അനാവശ്യമാണെന്നും മന്ത്രി ജി.ആർ. അനിൽ.
ഭരണഘടനയ്ക്കുമേൽ ആർഎസ്എസിന്റെ ഭാരതാംബയെ പ്രതിഷ്ഠിക്കാൻ അനുവദിക്കില്ല. ഗവർണർ ആ പദവിയറിഞ്ഞു പ്രവർത്തിക്കണമെന്നും തെറ്റുതിരുത്താൻ തയാറാകണമെന്നും മന്ത്രി പറഞ്ഞു.