പ​ന്ത​ളം: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചു. ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ചി​ട്ടു​ള്ള പ്ര​ത്യേ​ക സം​ഘം ഷെ​യ്ഖ് ഹ​സ​ൻ ഖാ​നെ​യും സു​ഹൃ​ത്ത് ചെ​ന്നൈ സ്വ​ദേ​ശി​യെ​യും ര​ക്ഷ​പെ​ടു​ത്തി ബേ​സ് ക്യാ​ന്പി​ലെ​ത്തി​ച്ചു.

ഡെ​നാ​ലി കൊ​ടു​മു​ടി ക​യ​റു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് ഷെ​യ്ഖ് ഹ​സ​ന്‍ ഖാ​ന്‍ കൊ​ടു​മു​ടി​യു​ടെ ബേ​സ് ക്യാ​മ്പി​ലെ​ത്തി​യ​ത്. അ​ന്ന് ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ച്ച ശേ​ഷം വി​വ​ര​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റി​ൽ​പെ​ട്ട​താ​യും ര​ക്ഷ​പെ​ടു​ത്ത​ണ​മെ​ന്നു​മു​ള്ള ഷെ​യ്ഖ് ഹ​സ​ൻ​ഖാ​ൻ സ​ന്ദേ​ശം സാ​റ്റ​ലൈ​റ്റ് ഫോ​ണി​ലൂ​ടെ ല​ഭി​ച്ച​തോ​ടെ​യാ​ണ് ഇ​രു​വ​രും കു​ടു​ങ്ങി​യ വി​വ​രം പു​റം​ലോ​ക​ത്തെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച കേ​ന്ദ്ര സ​ർ​ക്കാ​ർ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു.

കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​മേ​രി​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഷെ​യ്ഖ് ഹ​സ​ന്‍ഖാ​ന്‍ സു​ര​ക്ഷി​ത​നാ​ണെ​ന്ന വി​വ​രം കൈ​മാ​റി​യ​ത്. അ​ലാ​സ്‌​ക ഗ​വ​ര്‍ണ​റു​ടെ ഓ​ഫീ​സി​ല്‍ നി​ന്നു​ള്ള സ​ന്ദേ​ശ​മാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​രി​നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം കൈ​മാ​റി​യ​ത്. ഷെ​യ്ഖ് ഹ​സ​ന്‍ഖാ​നും ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യും സു​ര​ക്ഷി​ത​നാ​ണെ​ന്നും സാ​റ്റ​ലൈ​റ്റ് ഫോ​ണി​ലൂ​ടെ സം​സാ​രി​ച്ചെ​ന്നും അ​ലാ​സ്‌​ക ഗ​വ​ര്‍ണ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.


ഡെ​നാ​ലി പ​ർ​വ​ത​ത്തി​ന്‍റെ ബേ​സ് ക്യാ​മ്പി​ലേ​ക്ക് ഷെ​യ്ഖ് ഹ​സ​നെ എ​ത്തി​ച്ചു​വെ​ന്ന് അ​മേ​രി​ക്ക​യി​ലു​ള​ള സു​ഹൃ​ത്തും ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും കേ​ര​ള​ഹൗ​സ് അ​ധി​കൃ​ത​രും അ​റി​യി​ച്ച​താ​യി ഷെ​യ്ഖി​ന്‍റെ ഭാ​ര്യ റാ​ണി പ​റ​ഞ്ഞു. ഷെ​യ്ഖു​മാ​യി ഇ​തു​വ​രെ സം​സാ​രി​ക്കാ​നാ​യി​ട്ടി​ല്ല. ഷെ​യ്ഖി​നെ ര​ക്ഷ​പെ​ടു​ത്താ​ൻ കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​നും ഇ​ട​പെ​ട്ടി​രു​ന്നു.

ശ​ക്ത​മാ​യ കാ​റ്റി​നേ​ത്തു​ട​ർ​ന്നാ​ണ് ഡെ​നാ​ലി​യു​ടെ ക്യാ​മ്പ് അ​ഞ്ചി​ൽ ഷെ​യ്ഖും സു​ഹൃ​ത്തും കു​ടു​ങ്ങി​യ​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 17000 അ​ടി ഉ​യ​ര​ത്തി​ലാ​ണ് ഷെ​യ്ഖ് ഹ​സ​ൻ കു​ടു​ങ്ങി​യ സ്ഥ​ലം. കൊ​ടു​മു​ടി​യു​ടെ ആ​കെ ഉ​യ​രം 20310 അ​ടി​യാ​ണ്. എ​വ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലു​മു​ള്ള ഉ​യ​രം​കൂ​ടി​യ പ​ർ​വ​ത​ങ്ങ​ൾ ക​യ​റി അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ആ​ളാ​ണ് ഷേ​ക്ക് ഹ​സ​ൻ. 2023 ജൂ​ണ്‍ 12ന് ​ഇ​തി​നു മു​മ്പ് ഷെ​യ്ഖ് ഹ​സ​ന്‍ ഖാ​ന്‍ ഡെ​നാ​ലി കൊ​ടു​മു​ടി​യു​ടെ നെ​റു​ക​യി​ലെ​ത്തി ദേ​ശീ​യ പ​താ​ക ഉ​യ​ര്‍ത്തി​യി​രു​ന്നു. 21 ദി​വ​സം കൊ​ണ്ടാ​ണ് അ​ന്ന് ദൗ​ത്യം പൂ​ർ​ത്തീ​ക​രി​ച്ച​ത്.