മീനു വിജയന് എഎസ്സിഒ പുരസ്കാരം
Friday, June 20, 2025 1:58 AM IST
കൊച്ചി: അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ (എഎസ്സിഒ) രണ്ടു പുരസ്കാരങ്ങൾ കൊച്ചി അമൃത സ്കൂൾ ഓഫ് ഫാർമസിയിലെ അസി. പ്രഫ. മീനു വിജയന്.
സൊസൈറ്റിയുടെ മെറിറ്റ് അവാർഡും പെയിൻ ആൻഡ് സിംപ്റ്റം മാനേജ്മെന്റ് സ്പെഷൽ മെറിറ്റ് അവാർഡുമാണ് മീനുവിനു ലഭിച്ചത്.
കാൻസർ ചികിത്സാരംഗത്തെ മികവിനും ആധുനികവത്കരണത്തിനും കരുത്താകുന്ന ഗവേഷണങ്ങളാണ് പുരസ്കാരത്തിന് അർഹമാക്കിയത്. വിവിധ രാജ്യങ്ങളിലെ ഗവേഷകരുടെ 7500ലേറെ പ്രബന്ധങ്ങളിൽനിന്നാണു പുരസ്കാരനിർണയം നടത്തിയത്.