ഇ.കെ. ദിവാകരൻ പോറ്റി പുരസ്കാരം എ.കെ. റിയാസിന്
Friday, June 20, 2025 1:58 AM IST
തൃശൂർ: വിവർത്തനമേഖലയിൽ മികച്ച സംഭാവന നൽകിയവർക്കു കുഴിക്കാട്ടുശേരി ഗ്രാമിക നൽകുന്ന ഇ.കെ. ദിവാകരൻ പോറ്റി പുരസ്കാരം കാസർഗോഡ് ഉപ്പള സ്വദേശി എ.കെ. റിയാസിന്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.