വാളയാര്‍ കേസ്; രേഖകളുടെ പകര്‍പ്പ് അമ്മയ്ക്ക് നൽകണം: കോടതി
Friday, June 20, 2025 1:59 AM IST
കൊച്ചി: വാളയാര്‍ കേസിലെ സിഡിആര്‍ അടക്കമുള്ള രേഖകളുടെ പകര്‍പ്പുകള്‍ കുട്ടികളുടെ അമ്മയ്ക്കു കൈമാറണമെന്ന് സിബിഐ കോടതി ഉത്തരവിട്ടു.
പകര്‍പ്പ് കൈമാറമെന്നാവശ്യപ്പെട്ട് കുട്ടികളുടെ അമ്മ നല്കിയ ഹര്‍ജിയിലാണു വിധി. പെന്‍ഡ്രൈവില്‍ ഹാജരാക്കിയ രേഖകള്‍ അമ്മയ്ക്കു നല്‍കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ആവശ്യമെങ്കില്‍ ഹര്‍ജിക്കാരിക്ക് കോടതിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കാം. കുട്ടികളെ തിരിച്ചറിയുന്ന രേഖകള്‍ കൈമാറുന്നതിനെ സിബിഐ പ്രോസിക്യൂട്ടര്‍ അഡ്വ. പയസ് മാത്യു കോടതിയില്‍ എതിര്‍ത്തിരുന്നു.