കോ​ട്ട​യം: ആ​ഴ്ച​ക​ളു​ടെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം റ​ബ​ര്‍ ഷീ​റ്റ് വി​ല 200ല്‍ ​എ​ത്തി. ആ​ര്‍എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന് 200, ഗ്രേ​ഡ് അ​ഞ്ചി​ന് 197 എ​ന്ന​താ​ണ് വി​ല.

ഉ​ത്പാ​ദ​ന​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ള്ള​തി​നാ​ല്‍ ഷീ​റ്റി​നും ലാ​റ്റ​ക്‌​സി​നും ക്ഷാ​മ​മു​ണ്ട്. ലാ​റ്റ​ക്‌​സ് വി​ല​യും ഉ​യ​ര്‍ന്നു നി​ല്‍ക്കു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ഴ ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണം എ​ന്ന​തി​നാ​ല്‍ ഇ​നി​യും വി​ല ഉ​യ​രാ​നാ​ണു സാ​ധ്യ​ത.


വ്യ​വ​സാ​യി​ക​ള്‍ കോ​മ്പൗ​ണ്ട് റ​ബ​റി​ന്‍റെ ഇ​റ​ക്കു​മ​തി​യി​ലൂ​ടെ​യാ​ണ് കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​ത്. ലാ​റ്റ​ക്‌​സ് ക​മ്പ​നി​ക​ള്‍ക്കും ആ​ഴ്ച​ക​ളു​ടെ സ്റ്റോ​ക്ക് മാ​ത്ര​മേ​യു​ള്ളൂ. ഒ​ട്ടു​പാ​ല്‍ വി​ല​യി​ലും ഗ​ണ്യ​മാ​യ വ​ര്‍ധ​ന​യു​ണ്ട്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ 250 രൂ​പ​യി​ലെ​ത്തി​യ വി​ല പി​ന്നീ​ട് ഘ​ട്ടം​ഘ​ട്ട​മാ​യി താ​ഴ്ന്നു.