ബ്രിട്ടാനിയ ലാഫിംഗ് കൗ വിപണിയില്‍
Monday, May 19, 2025 1:21 AM IST
കൊച്ചി: ബ്രിട്ടാനിയ ലാഫിംഗ് കൗ ചീസ് പുതിയ രുചിയില്‍ വിപണിയില്‍. ചീസ് പ്രേമികള്‍ക്ക് ക്രീമിയര്‍ രുചി, മൃദുലമായ ഘടന, മികച്ച ഗുണനിലവാരം എന്നിവ നല്കുന്ന പുതിയ രൂപത്തിലാണ് ദ് ലാഫിംഗ് കൗ ചീസ് വിപണിയിലെത്തിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ രഞ്ജന്‍ഗാവിലുള്ള ബ്രിട്ടാനിയ ബെല്‍ ഫുഡ്സിന്റെ പുതിയ പ്ലാന്റില്‍ ഫ്രഞ്ച് ചീസും ഇന്ത്യന്‍ പാചകക്കുറിപ്പുകളും സംയോജിപ്പിച്ചാണ് ഉത്പന്നം നിര്‍മിക്കുന്നതെന്ന് ബ്രിട്ടാനിയ അറിയിച്ചു.