രാജ്യത്തെ ആദ്യത്തെ വിസ്റ്റാഡോം ജംഗിൾ സഫാരി ട്രെയിൻ യുപിയിൽ
Monday, May 19, 2025 1:21 AM IST
ലക്നോ: ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കതർണിയാഗട്ട് വന്യജീവി സങ്കേതത്തെയും ദുധ്വ കടുവാ സംരക്ഷണ കേന്ദ്രത്തെയും ബന്ധിപ്പിക്കുന്ന തരത്തിലുള്ള ആദ്യത്തെ വിസ്റ്റാഡോം കോച്ച് സർവീസ് ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ചു. ഇതോടെ ഉത്തർപ്രദേശ് വിസ്റ്റാഡോം ട്രെയിനിലൂടെ ജംഗിൾ സഫാരി അനുഭവം വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി.
പുതിയ ടൂറിസ്റ്റ് ട്രെയിൻ വലിയ ഗ്ലാസ് ജനാലകളും സുതാര്യമായ മേൽക്കൂരകളും കൊണ്ടാണ് രൂപകല്പന ചെയ്തിരിക്കുന്നത. ഇത് വന ഭൂപ്രകൃതിയുടെ അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു.
വിസ്റ്റാഡോം കോച്ചിലൂടെ സഞ്ചാരികൾക്ക് 107 കിലോമീറ്റർ വനത്തിലൂടെ യാത്ര ചെയ്യാനും പ്രകൃതി ഭംഗി, ജൈവവൈവിധ്യം, വന്യജീവികൾ എന്നിവ അടുത്തറിയാനുമാകും.
ഏകദേശം 4 മണിക്കൂറും 25 മിനിറ്റുമാണ് യാത്ര. ഓരോ വിനോദസഞ്ചാരിക്കും 275 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവിൽ വാരാന്ത്യത്തിലാണ് ട്രെയിൻ സർവീസുള്ളത്.