കേരള ബാങ്ക് അവാർഡുകൾ വിതരണം ചെയ്തു
Monday, May 19, 2025 1:21 AM IST
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന്റെ അഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് ഫൗണ്ടേഷൻ മാസം 2024-ന്റെ വിവിധ ബിസിനസ് അവാർഡുകൾ, ശാഖകൾക്കായി സംഘടിപ്പിച്ച റീൽസ്, വീഡിയോ മത്സര ജേതാക്കൾക്കുള്ള പുരസ്കാരങ്ങൾ എന്നിവ തിരുവനന്തപുരം ബാങ്കിന്റെ ഹെഡ് ഓഫീസിലെ കോ-ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സഹകരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ.വീണ എൻ. മാധവൻ, സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത്ത് ബാബു എന്നിവർ വിതരണം ചെയ്തു.
നവീകരിച്ച കോ-ബാങ്ക് ഓഡിറ്റോറിയവും പുരസ്കാര ദാന ചടങ്ങും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഡയറക്ടർ അഡ്വ. എസ്. ഷാജഹാൻ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ കെ.ജി. വത്സലകുമാരി, എസ്. നിർമലാദേവി എന്നിവർ പങ്കെടുത്തു.