ഹവായ് ഗ്രൂപ്പിന്റെ സിഎസ്ആര്‍ കാമ്പയിന് മേട്നപാറ ആദിവാസി ഗ്രാമത്തില്‍ നടന്നു
Thursday, June 5, 2025 11:24 PM IST
ഇടുക്കി: ഹവായ് ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ സിഎസ്ആര്‍ കാമ്പയിന് ഇടുക്കി ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മേട്നപാറ ആദിവാസി ഗ്രാമത്തില്‍ നടന്നു.
വര്‍ഷംതോറും നടത്തിവരുന്ന കമ്പനിയുടെ സിഎസ്ആര്‍ കാമ്പയിന് പതിവില്‍നിന്നും വ്യത്യസ്തമായാണ് ഇക്കുറി നടത്തിയത്.
പരിപാടിയില്‍ കുട്ടികള്‍ക്ക് സ്കൂള്‍ കിറ്റും മേട്നപാറ ഗ്രാമത്തിലെ 116 കുടുംബങ്ങള്‍ക്ക് ഭക്ഷണവും എമര്‍ജന്‍സി ലാമ്പും വിതരണം ചെയ്തു.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.എസ്. ബിനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സല്‍മ പരീദ്, ഹവായ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ സിഎംഡി പി. മുഹമ്മദ് അലി, ഹവായ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ സിഇഒ എം.എ. ഷാഹിദ്, ഹവായ് സ്റ്റീല്‍ ഡോര്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.കെ. മുനീര്‍, എം.ഡി. കമറുദീന് (ഹവായ് എല്‍ഇഡി സ്ക്രീന്‍സ്), രാജു മൂപ്പന് തുടങ്ങി മറ്റ് വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുത്തു.