നാല് ടിബി സ്റ്റോറേജുമായി ഡബ്ല്യുഡി ബ്ലാക്ക് ഡ്രൈവ് വിപണിയിൽ
Friday, June 6, 2025 11:04 PM IST
കൊച്ചി: കൂടുതല്‍ സ്റ്റോറേജുമായി ഡബ്ല്യുഡി ബ്ലാക്ക് എസ്7100 എന്‍വിഎംഇ എസ്എസ്ഡി പുറത്തിറങ്ങി.
7,250എംബി/സെക്കന്‍ഡ് റീഡ്, 6,900എംബി/സെക്കന്‍ഡ് റൈറ്റ് എന്നിങ്ങനെയാണ് സാന്‍ഡിസ്കിന്റെ ഏറ്റവും പുതിയ ടിഎല്‍സി 3ഡി എന്‍എഎന്‍ഡി ഉപയോഗിച്ചു നിര്‍മിച്ച ഈ പുതിയ എസ്എസ്ഡിയുടെ വേഗത.
പഴയ ജനറേഷന് എസ്എസ്ഡിയെക്കാള് 30 ശതമാനമാണ് ബൂസ്റ്റിംഗ് വേഗത. 4899 രൂപ മുതലാണു വില.