കെഎസ്എഫ്ഇക്കുവേണ്ടി രണ്ടു സ്പെഷൽ തഹസിൽദാർ തസ്തിക സൃഷ്ടിക്കും
Thursday, June 5, 2025 11:24 PM IST
തിരുവനന്തപുരം: റവന്യു വകുപ്പിൽ രണ്ട് സ്പെഷൽ ഡെപ്യൂട്ടി തഹസിൽദാർ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ തീരുമാനം. കെഎസ്എഫ്ഇക്കു വേണ്ടിയാണ് രണ്ടു തസ്തികകൾ സൃഷ്ടിക്കുന്നത്.
12 കിഫ്ബി ലാൻഡ് അക്വിസിഷൻ യൂണിറ്റുകൾക്കായി അധികമായി സൃഷ്ടിച്ചിരുന്ന 62 താത്കാലിക തസ്തികകൾക്ക് ഒരു വർഷത്തേക്കു കൂടി തുടർച്ചാനുമതി നൽകി. 2024 നവംബർ 10 മുതൽ സേവന വേതന ചെലവുകൾ കിഫ്ബി വഹിക്കണമെന്ന വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്.
റവന്യു വകുപ്പിന്റെ കീഴിൽ ലാൻഡ് ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന വിവിധ ഓഫീസുകളിലെ 688 താത്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകി. 2025 ജനുവരി മുതൽ ഡിസംബർ വരെ ഒരു വർഷത്തേക്കാണ് തുടർച്ചാനുമതി നൽകിയത്.