ആശീർവാദ് മൈക്രോ ഫിനാൻസ്: ഡോ. റോയ് വർഗീസ് സിഇഒ, ഉണ്ണിക്കൃഷ്ണൻ ജനാർദനൻ സിഒഒ
Friday, June 6, 2025 11:04 PM IST
കൊച്ചി: മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ അനുബന്ധസ്ഥാപനമായ ആശീർവാദ് മൈക്രോഫിനാൻസ് ലിമിറ്റഡിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഡോ. റോയ് വർഗീസിനെയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ഉണ്ണികൃഷ്ണൻ ജനാർദനനെയും ഡയറക്ടർ ബോർഡ് നിയമിച്ചു.
ബാങ്കിംഗ് മേഖലയിൽ മൂന്നു പതിറ്റാണ്ടിലേറെ സേവനപരിചയവുമായാണ് ഡോ. റോയ് വർഗീസ് ആശീർവാദിലേക്കെത്തുന്നത്. ഉണ്ണിക്കൃഷ്ണൻ ജനാർദനനു ബാങ്കിംഗ്, ധനകാര്യ സേവന, മൈക്രോഫിനാൻസ് മേഖലകളിൽ 30 വർഷത്തിലേറെ പരിചയസന്പത്തുണ്ട്.