പി.വി. കുമാര്‍ ഇന്ത്യാസ് വികെസി ചീഫ് സെയില്‍സ് ഓഫീസര്‍
Friday, June 6, 2025 1:02 AM IST
കൊച്ചി: ഫുട് വെയര്‍ കമ്പനിയായ ഇന്ത്യാസ് വികെസിയുടെ ചീഫ് സെയില്‍സ് ഓഫീസറായി പി.വി. കുമാറിനെ നിയമിച്ചു.
വിവിധ വ്യവസായ രംഗങ്ങളിലെ 25വര്‍ഷത്തെ പരിചയസമ്പത്തുള്ള ഇദ്ദേഹം ഇന്ത്യാസ് വികെസിയുടെ ചാനല്‍ വണ്‍ വില്പന വളര്‍ച്ചയുടെയും ബിസിനസ് പ്രവര്‍ത്തനങ്ങളുടെയും ചുമതല നിര്‍വഹിക്കും.
ജനറല്‍ ട്രേഡ്, ബി 2 ബി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്, സ്ഥാപന ചാനലുകള്‍ എന്നിവയുള്‍ക്കൊള്ളുന്ന ചാനല്‍ വണ്‍ അടക്കമുള്ള വികെസി ബ്രാന്‍ഡുകളുടെ വളര്‍ച്ചയില്‍ കുമാര്‍ നേതൃത്വം നല്‍കുമെന്ന് കമ്പനി അറിയിച്ചു.