ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട് കണക്ടുമായി ടിവിഎസ് ജൂപ്പിറ്റര്‍ 125
Sunday, June 1, 2025 2:34 AM IST
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട് കണക്ട് പുറത്തിറക്കി. 125 സിസി സ്കൂട്ടറിനേക്കാളും കൂടുതല്‍ സ്റ്റൈല്‍, ഫീച്ചറുകള്‍, മൂല്യം എന്നിവ നല്‍കുന്നതാണ് പുതിയ സ്കൂട്ടര്‍.
ഡ്യുവല്‍ടോണ്‍ ബോഡി പാനലുകള്‍, പില്യണ്‍ ബാക്ക്റെസ്റ്റോടു കൂടി പുതുതായി രൂപകല്പന ചെയ്ത നീളമേറിയ സീറ്റ്, സിഗ്നേച്ചര്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ഡയമണ്ട്കട്ട് അലോയ് വീലുകള്‍ എന്നിവ പുതിയ വേരിയന്റിന് പുത്തന്‍ രൂപഭംഗി നല്കുന്നു.
കൂടുതല്‍ ഈടും റൈഡര്‍മാര്‍ക്ക് പരമാവധി സുരക്ഷയും നല്കാന് മെറ്റല്‍ മാക്സ് ബോഡിയിലാണ് നിര്‍മാണം. 88,942 രൂപയാണ് എക്സ് ഷോറൂം വില.