കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
Thursday, May 29, 2025 11:45 PM IST
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഹേമമാലിനി എംപി കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. കെഎല്‍എം ആക്സിവ ചെയര്‍മാനും അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസഡറുമായ ടി.പി. ശ്രീനിവാസന് അധ്യക്ഷത വഹിച്ചു.
റിസര്‍വ് ബാങ്ക് മുന്‍ എക്സിക്യൂട്ടിവ് ഡയറക്ടറും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറുമായ എസ്. ഗണേഷ് കുമാര്‍ കെഎല്‍എം ആക്സിവ ഫിനാല്ഷല് ലിറ്ററസി മിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കെഎല്‍എം കോഫി ടേബിള്‍ ബുക്ക് ഡോ. തോമസ് മാത്യു പ്രകാശനം ചെയ്തു.
എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം ആമുഖ പ്രഭാഷണം നടത്തി. ഡയറക്ടര്‍മാരായ എം.പി. ജോസഫ്, പ്രഫ. കെ.എം. കുര്യാക്കോസ്, ബിജി ഷിബു, സിഇഒ മനോജ് രവി, വൈസ് പ്രസിഡന്റ് എറിന് ലിസ്ബത്ത് ഷിബു എന്നിവര്‍ പങ്കെടുത്തു.
2030 ലേക്കുള്ള റോഡ്മാപ്പ് ‘ഫിന്സൈറ്റ് 2030’ ഉദ്ഘാടനസമ്മേളനത്തില്‍ അവതരിപ്പിച്ചു. അടുത്ത അഞ്ചു വര്‍ഷത്തില്‍ അതിവേഗ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ചെയര്മാന് വ്യക്തമാക്കി.
സാങ്കേതികവിദ്യയുടെ പിന്തുണയോടെ മുന്നേറാന്‍ ‘ഡിജിറ്റല്‍ ഡൈവ്’ആരംഭിക്കും. സ്വര്ണനിക്ഷേപത്തിനും വായ്പയ്ക്കും ഊന്നല്‍ കൊടുക്കുന്ന ‘ഗോള്‍ഡ് ഓണ്‍ ഫോക്കസ്’, സ്ത്രീകേന്ദ്രീകൃത സമീപനത്തിനു പ്രാധാന്യം നല്കുന്ന ‘വിമണ്‍ ഫസ്റ്റ്’തുടങ്ങിയ പാക്കേജുകള്‍ നടപ്പാക്കും.
ബ്രാഞ്ചുകളെ സമഗ്ര ധനകാര്യ സേവന കേന്ദ്രങ്ങളാക്കി (ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഹബ്) മാറ്റും. രജതജൂബിലിയോടനുബന്ധിച്ച് 25 സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ കമ്പനി പ്രഖ്യാപിച്ചു. ഇവയുടെ മെച്ചപ്പെട്ട നടത്തിപ്പിനായി സിഎസ്ആര്‍ ഗ്രിഡിനും തുടക്കം കുറിച്ചു.
രജതജൂബിലിയുടെ ഭാഗമായി കമ്പനി ആരംഭിച്ച ഫിനാന്‍ഷ്യല്‍ സ്റ്റാര്‍ട്ടപ്പ് ഇന്ക്യുബേഷനോടനുബന്ധിച്ച് രാജ്യവ്യാപകമായി ഒരു ഐഡിയത്തോണ്‍ ജൂലൈയില്‍ സംഘടിപ്പിക്കും.
എംപ്ലോയീസ് സമ്മിറ്റ് ഫോര്‍ച്യൂണ -2025 ഓടെയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജതജൂബിലി ആഘോഷങ്ങള്‍ ആരംഭിച്ചത്. നൂറിലധികം പരിപാടികള്‍ ഇതിനോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുണ്ട്.