കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് രജതജൂബിലി ഉദ്ഘാടനം 29ന്
Saturday, May 24, 2025 11:22 PM IST
കൊച്ചി: മുന്‍നിര എന്‍ബിഎഫ്സിയായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 29നു വൈകുന്നേരം ആറിന് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. നടി ഹേമമാലിനി എംപി ഉദ്ഘാടനം ചെയ്യും.
റിസര്‍വ് ബാങ്ക് മുന്‍ എക്സിക്യൂട്ടിവ് ഡയറക്ടറും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറുമായ എസ്. ഗണേഷ് കുമാര്‍ കെഎല്‍എം ആക്സിവ ഫിനാല്‍ഷ്യല്‍ ലിറ്ററസി മിഷന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
കെഎല്‍എം കോഫി ടേബിള്‍ ബുക്ക് ഡോ. തോമസ് മാത്യു പ്രകാശനം ചെയ്യും. കെഎല്‍എം ആക്സിവ ചെയര്മാന് ടി.പി. ശ്രീനിവാസന് അധ്യക്ഷത വഹിക്കും.
എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം ആമുഖ പ്രഭാഷണം നടത്തും. ഡയറക്ടര്‍മാരായ എം.പി. ജോസഫ്, പ്രഫ. കെ.എം. കുര്യാക്കോസ്, ബിജി ഷിബു, സിഇഒ മനോജ് രവി, വൈസ് പ്രസിഡന്റ് എറിന് ലിസ്ബത്ത് ഷിബു എന്നിവര്‍ പ്രസംഗിക്കും.
2030 ലേക്കുള്ള റോഡ്മാപ് (ഫിന്സൈറ്റ് 2030) സമ്മേളനത്തില്‍ അവതരിപ്പിക്കും. ബ്രാഞ്ചുകളുടെ വിപുലീകരണം, പുതിയ ഉത്പന്നങ്ങള്‍, സാങ്കേതിക വിദ്യയിലൂന്നിയ നവീകരണം, വിദേശ വിപണികളിലേക്കുള്ള വ്യാപനം എന്നിവയുള്‍പ്പടെ കമ്പനിയുടെ വളര്‍ച്ചയ്ക്കുള്ള നിര്‍ണായക പ്രഖ്യാപനങ്ങള്‍ സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.